Cricket

മായങ്കിന് സെഞ്ചുറി, ഇന്ത്യ ശക്തമായ നിലയിൽ

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഇന്ത്യ ശക്തമായ നിലയിൽ. അവസാനം റിപ്പോർട്ട് ലഭിക്കുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ട്ടപെട്ട ഇന്ത്യ 198 റൺസ് എടുത്തിട്ടുണ്ട്. ആദ്യ ടെസ്റ്റിൽ ഡബിൾ സെഞ്ചുറി നേടിയ മായങ്ക് അഗർവാൾ രണ്ടാം ടെസ്റ്റിലും തന്റെ മികച്ച പ്രകടനം ആവർത്തിക്കുകയായിരുന്നു. സെഞ്ചുറി നേടിയ അഗർവാൾ 108 റൺസ് എടുത്ത് റബാഡക്ക് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു.

അവസാനം റിപ്പോർട്ട് ലഭിക്കുമ്പോൾ റൺസ് ഒന്നും എടുക്കാതെ രഹാനെയും 8 റൺസോടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുമാണ് ക്രീസിൽ. രണ്ടാം സെഷനിൽ 58 റൺസ് എടുത്ത പൂജാരയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. നേരത്തെ ആദ്യ ടെസ്റ്റിലെ മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ ശർമ്മ 14 റൺസിന് പുറത്തായിരുന്നു. ഇന്ത്യക്ക് നഷ്ട്ടമായ മൂന്ന് വിക്കറ്റുകളും റബാഡയാണ് വീഴ്ത്തിയത്.