ഇന്ത്യൻ ടീം ഈ മാസം 16ന് ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും
ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി ഇന്ത്യൻ ടീം ഈ മാസം 16ന് തിരിക്കും. ഇതിന്റെ മുന്നോടിയായി താരങ്ങൾ ഇന്ന് ബി.സി.സി.ഐ ബയോ ബബിളിൽ പ്രവേശിച്ചു. ടെസ്റ്റിൽ വിരാട് കോഹ്‌ലിയും ഏകദിനത്തിൽ രോഹിത് ശർമ്മയുമാവും ഇന്ത്യൻ ടീമിനെ ദക്ഷിണാഫ്രിക്കയിൽ നയിക്കുക. കോവിഡ് വൈറസിന്റെ പുതിയ വകബേധമായ ഒമിക്രോൺ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയതിനെ തുടർന്ന് പരമ്പര നടക്കുമെന്ന കാര്യം സംശയത്തിലായിരുന്നു. എന്നാൽ പരമ്പരയുമായി മുന്നോട്ട്പോവാൻ ബി.സി.സി.ഐ തീരുമാനിക്കുകയായിരുന്നു.
ദക്ഷിണാഫ്രിക്കയിൽ മൂന്ന് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുക. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പര ജയിച്ചതിനു പിന്നാലെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കൻ പര്യടനം നടത്തുന്നത്. പരിശീലകനായി രാഹുൽ ദ്രാവിഡിന്റെ ആദ്യ വിദേശ പര്യടനം കൂടിയാണ് ദക്ഷിണാഫ്രിക്കൻ പര്യടനം.