ശ്രീലങ്കയില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് മൂന്ന് ദിവസത്തെ ഹാര്‍ഡ് ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള ഏഴ് ദിവസത്തെ ക്വാറന്റീന്‍

India Prasidh Krishna Virat Kohli Kl Rahul India
- Advertisement -

ശ്രീലങ്കയിലെത്തുന്ന ഇന്ത്യന്‍ ടീം ഏഴ് ദിവസത്തെ ക്വാറന്റീന് വിധേയരാകണമെന്നാണ് ലഭിയ്ക്കുന്ന വിവരം. ഇതില്‍ മൂന്ന് ദിവസം തീര്‍ത്തും റൂമില്‍ തന്നെ കഴിയേണ്ടി വരുന്ന ഹാര്‍ഡ് ക്വാറന്റീന് ടീം വിധേയരാകണം. ഈ മൂന്ന് ദിവസം കഴിഞ്ഞ് ടീമിന് പരിശീലനം അനുവദിക്കപ്പെടുന്ന ക്വാറന്റീന്‍ കൂടി പൂര്‍ത്തിയാക്കണം.

ജൂലൈ 5ന് ഇന്ത്യ ശ്രീലങ്കയിലേക്ക് യാത്രയാകുമെന്നാണ് അറിയുന്നത്. കൊളംബോയിലാണ് ഏകദിനങ്ങളും ടി20 മത്സരങ്ങളും നടക്കുന്നത്.

Advertisement