ബ്രണ്ടൺ വില്യംസിനെ ലക്ഷ്യമിട്ട് ബ്രൈറ്റൺ

Images (90)

യുണൈറ്റഡിന്റെ യുവ ഫുൾബാക്ക് ബ്രണ്ടൺ വില്യംസിനെ വാങ്ങാൻ ബ്രൈറ്റൺ ശ്രമം ആരംഭിച്ചു. സ്ഥിര കരാറിൽ തന്നെ താരത്തിനെ സ്വന്തമാക്കാൻ ആണ് ക്ലബ് ശ്രമിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബിൽ അധികം അവസരം ലഭിക്കാത്ത സാഹചര്യത്തിലണ് ബ്രാണ്ടൺ ഉള്ളത്. അടുത്ത സീസണിലും അവസരം ഇല്ല എന്നാണെങ്കിൽ ക്ലബ് വിടാൻ ആണ് താരം ആഗ്രഹിക്കുന്നത്. ലൂക്സ് ഷോയും അലക്സ് ടെല്ലസും ഉള്ളത് കൊണ്ട് തന്നെ ബ്രാണ്ടണ് തന്റെ ഇഷ്ട പൊസിഷനായ ലെഫ്റ്റ് ബാക്കിൽ ഇറങ്ങാനെ സാധിക്കുന്നില്ല.

ബ്രൈറ്റൺ ലെഫ്റ്റ് ബാക്കായി തന്നെയാണ് ബ്രണ്ടണെ സ്വന്തമാക്കാൻ നോക്കുന്നത്. എന്നാൽ ബ്രണ്ടണെ ലോണിൽ അല്ലാതെ യുണൈറ്റഡ് വിട്ടു കൊടുക്കാൻ സാധ്യതയില്ല. 20കാരനായ താരത്തിൽ യുണൈറ്റഡ് ഇപ്പോഴും വലിയ ഭാവി കാണുന്നുണ്ട്. യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ബ്രണ്ടൺ.

Previous articleശ്രീലങ്കയില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് മൂന്ന് ദിവസത്തെ ഹാര്‍ഡ് ക്വാറന്റീന്‍ ഉള്‍പ്പെടെയുള്ള ഏഴ് ദിവസത്തെ ക്വാറന്റീന്‍
Next articleഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം പ്രേക്ഷകരിലേക്ക് എത്തുന്നത് സോണി നെറ്റ്‍വര്‍ക്കിലൂടെ