ശ്രീലങ്കയിലേക്ക് യാത്രയാകുന്നത് ഇന്ത്യയുടെ രണ്ടാം നിര

Suryakumarishankishan

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കഴിഞ്ഞ് ഇന്ത്യയുടെ ടെസ്റ്റ് ടീം ഇംഗ്ലണ്ടുമായി അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കായി അവിടെ തുടരുമ്പോള്‍ ഇന്ത്യ ശ്രീലങ്കയില്‍ പരിമിത ഓവര്‍ പരമ്പര കളിക്കുമെന്ന് കഴിഞ്ഞ ദിവസം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കഴിഞ്ഞ് ഒരു മാസത്തിന് ശേഷമാണ് ഇംഗ്ലണ്ട് പരമ്പരയെങ്കിലും ഇംഗ്ലണ്ടിലെത്തിയ ടെസ്റ്റ് സംഘത്തില്‍ നിന്ന് ആരും ലങ്കയിലേക്ക് യാത്രയാകില്ലെന്നാണ് അറിയുന്നത്. പകരം ടീമില്‍ ഇടം ലഭിയ്ക്കാത്ത് താരങ്ങളെ ആവും ശ്രീലങ്കയിലേക്ക് അയയ്ക്കുക എന്നാണ് അറിയുന്നത്.

ശിഖര്‍ ധവാന്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍, യൂസുവേന്ദ്ര ചഹാല്‍, സൂര്യകുമാര്‍ യാദവ് എന്നിവരോട് ബിസിസിഐ ലങ്കയിലേക്ക് യാത്രയാകുവാന്‍ തയ്യാറെടുപ്പുകള്‍ ആരംഭിയ്ക്കുവാന്‍ ആവശ്യപ്പെട്ടതായാണ് ബിസിസിഐ വൃത്തങ്ങളില്‍ നിന്ന് അറിയുവാന്‍ കഴിയുന്നത്.

ടി20 ലോകകപ്പ് വരുന്നു എന്നതും കൂടി പരിഗണിച്ച് ഈ താരങ്ങള്‍ മത്സരസജ്ജരായി ഇരിക്കുവാന്‍ കൂടിയുള്ള പദ്ധതിയുടെ ഭാഗമായാണ് ബിസിസിഐയുടെ ഈ നീക്കം.

Previous articleകോവിഡ് വാക്സിനേഷന്‍ സ്വീകരിച്ച് വിരാട് കോഹ്‍ലി
Next articleപാക്കിസ്ഥാന് ഇന്നിംഗ്സ് ജയം, പരമ്പര സ്വന്തം