കോവിഡ് വാക്സിനേഷന്‍ സ്വീകരിച്ച് വിരാട് കോഹ്‍ലി

Viratkohli
- Advertisement -

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി തന്റെ കോവിഡ് പ്രതിരോധ വാക്സിനേഷന്‍ സ്വീകരിച്ചു. ഇന്ന് കോവിഡ് വാക്സിനേഷന്റെ ആദ്യ ഡോസ് ആണ് താരം സ്വീകരിച്ചത്. വാക്സിനേഷന്‍ സ്വീകരിച്ച ശേഷം തന്റെ സമൂഹ മാധ്യമങ്ങളിലൂടെ അതിന്റെ ചിത്രം പങ്കുവെച്ച താരം എല്ലാവരോടും എത്രയും പെട്ടെന്ന് വാക്സിനേഷന്‍ സ്വീകരിക്കുവാനും ആവശ്യപ്പെട്ടു.

രാജ്യത്ത് കോവിഡ് വാക്സിനേഷന്‍ ഡ്രൈവിന്റെ ഭാഗമായി 18-45 വയസ്സ് വരെയുള്ളവര്‍ക്ക് മെയ് 1 മുതല്‍ വാക്സിനേഷന്‍ ലഭിയ്ക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതെങ്കിലും പൂര്‍ണ്ണ തോതില്‍ അത് എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലായി തുടങ്ങിയിട്ടില്ല.

മുംബൈയില്‍ നിന്നാണ് താരം തന്റെ വാക്സിനേഷന്‍ സ്വീകരിച്ചത്.

Advertisement