റെക്കോർഡ് വിജയം, പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ

Photo: Twitter/@ BCCIWomen

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യക്ക് റെക്കോർഡ് ജയം. 5 വിക്കറ്റിനാണ് ഇന്ത്യൻ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചത്. ഇന്ത്യയുടെ ഏകദിന ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇന്ത്യൻ ഇത്രയും വലിയ സ്കോർ പിന്തുടർന്ന് ജയിക്കുന്നത്. ജയത്തോടെ മൂന്ന് മത്സരങ്ങൾ ഉള്ള പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 6 വിക്കറ്റ് നഷ്ടത്തിൽ 247 റൺസാണ് എടുത്തത്. 69 റൺസ് എടുത്ത വോൾവർടട്ടിന്റെ മികച്ച ബാറ്റിങ്ങിന്റെ പിൻബലത്തിലാണ് ദക്ഷിണാഫ്രിക്ക 247 റൺസ് എടുത്തത്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി പ്രീസ് 44 റൺസും ലീ 40 റൺസും ഗൂഡൾ 38 റൺസുമെടുത്തു. ഇന്ത്യക്ക് വേണ്ടി പാണ്ഡെയും ബിഷ്‌ട്ടും പൂനം യാദവും 2 വിക്കറ്റ് വീതം വീഴ്ത്തി.

തുടർന്ന് 248 റൺസ് ലക്‌ഷ്യം വെച്ച് ഇറങ്ങിയ ഇന്ത്യ 2 ഓവർ ബാക്കി നിൽക്കെ ലക്‌ഷ്യം കാണുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി പുനം റൗത് 66 റൺസും മിത്താലി രാജ് 66 റൺസ്‌മെടുത്ത് ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു.  പുറത്താവാതെ 27 പന്തിൽ നിന്ന് 39 റൺസ് എടുത്ത ഹർമൻപ്രീത് കൗർ ഇന്ത്യയുടെ ജയം ഉറപ്പിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി കാക്ക മൂന്ന് വിക്കറ്റ് വീഴ്ത്തി.