കേരള ബ്ലാസ്റ്റേഴ്സ് ടിക്കറ്റുകളും ജേഴ്സിയും വിൽപ്പന ആരംഭിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചി, ഒക്ടോബർ 11, 2019: ഐഎസ്എൽ ആറാം സീസണിൽ കൊച്ചിയിൽ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ രണ്ട് കളികൾക്കായുള്ള ടിക്കറ്റുകളുടെയും ആരാധകർക്കായുള്ള ജേഴ്സികളുടെയും വിൽപ്പന ആരംഭിച്ചു. ടിക്കറ്റുകൾ ഓൺലൈൻ പ്ലാറ്റഫോമിലൂടെ ലഭ്യമാകും. കേരള ബ്ലാസ്റ്റേഴ്‌സ് ടീം കളികൾക്കായി അണിയുന്ന ജേഴ്സിയുടെ തനി പകർപ്പുകളും, ആരാധകർക്കായി തയ്യാറാക്കിയിട്ടുള്ള ജേഴ്സികളും ഇതിലൂടെ സ്വന്തമാക്കാം.

ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ പേയ്‌മെന്റ് കമ്പനിയായ പേടിഎം, പേടിഎം ഇൻസൈഡർ എന്നിവയുടെ ഉടമസ്ഥത കയ്യാളുന്ന വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് ഈ സീസണിലും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഔദ്യോഗിക ടിക്കറ്റിംഗ് പങ്കാളികളായി തുടരുന്നു. ഒരു ആരാധകന് ഇപ്പോൾ പേയ്‌ടിഎം, ഇൻസൈഡർ.ഇൻ എന്നിവയുടെ വെബ്‌സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ എന്നിവയിലൂടെ ആദ്യ രണ്ട് ഹോം മത്സരങ്ങളുടെ ടിക്കറ്റുകൾ വാങ്ങാം. ഗാലറികൾക്ക് 250 രൂപ മുതൽ വി‌ഐ‌പി ടിക്കറ്റുകൾക്ക് 2000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.

സ്റ്റേഡിയത്തിലെത്തുന്ന ആരാധകരുടെ സൗകര്യാർത്ഥം സീസൺ 5 ന് സമാനമായ രീതിയിൽ എല്ലാ ഓൺലൈൻ ടിക്കറ്റുകളുടെയും എൻട്രി ‘പേപ്പർലെസ്സ്’ ആയിരിക്കും. ഓൺലൈനിൽ ടിക്കറ്റ് വാങ്ങിയ ഒരു ആരാധകൻ ഇനി നീണ്ട നിരകളിൽ കാത്തിരിക്കേണ്ടതില്ല മറിച്ച് ഓൺലൈനിൽ ഒരു ടിക്കറ്റ് വാങ്ങുമ്പോൾ രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിലേക്കും മൊബൈൽ നമ്പറിലേക്കും ഒരു ഇ-ടിക്കറ്റ് ലഭ്യമാകും. എൻട്രി ഗേറ്റിൽ ഇ-ടിക്കറ്റിലെ ക്യുആർ കോഡ് സ്കാൻ ചെയ്തുകൊണ്ട് ഒരു ആരാധകന് വളരെ എളുപ്പത്തിൽ മത്സരം കാണാൻ കഴിയും. എന്നിരുന്നാലും, സുരക്ഷാ കാരണങ്ങളാൽ, സ്റ്റേഡിയത്തിൽ പ്രവേശിക്കുവാനായി സാധുവായ ഒരു ഐഡി കാർഡ് ഓരോ ആരാധകനും കൈവശം വയ്ക്കേണ്ടത് നിർബന്ധമാണ്.

ഓൺലൈൻ ടിക്കറ്റ് ലിങ്കുകൾ:

ഇൻസൈഡർ: https://insider.in/isl-kerala-blasters-fc/article

പേടിയം: https://paytm.com/events/kochi/football

ജേഴ്സികൾ സ്വന്തമാക്കുന്നതിനായി: https://reyaursports.com/.

എല്ലാ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്കായും ക്ലബിന്റെ ഔദ്യോഗിക കിറ്റ് പാർട്ണറായ റെയോർ സ്പോർട്സ് ഔദ്യോഗിക കിറ്റ് ആൻഡ് ഫാൻ മർച്ചൻഡൈസ് (റെപ്ലിക്ക ടീം വെയർ & ഫാൻ ജേഴ്സി) ഒരുക്കിയിട്ടുണ്ട്. ആരാധകർക്ക് സുഖവും സംതൃപ്തിയും ലഭ്യമാക്കാനായി 12 വ്യത്യസ്ത വലുപ്പങ്ങളിൽ ജേഴ്സികൾ ലഭ്യമാകും. 4 വ്യത്യസ്ത വലുപ്പങ്ങളിൽ കുട്ടികൾക്കും, 8 വ്യത്യസ്ത വലുപ്പങ്ങളിൽ മുതിർന്നവർക്കും ജേഴ്സികൾ സ്വന്തമാക്കാം.

‘#എന്നുംയെലോ’ എന്ന ക്ലബിന്റെ ടാഗ്‌ലൈൻ മുദ്രണം ചെയ്ത ഈ ഉയർന്ന നിലവാരമുള്ള ഒറിജിനൽ ഫാൻ ജേഴ്സി കുട്ടികൾക്ക് 250 രൂപയും മുതിർന്നവർക്ക് 300 രൂപയും വിലയ്ക്ക് ലഭ്യമാണ്. കളിക്കാർ ഉപയോഗിക്കുന്ന ജേഴ്സിയുടെ തനി പകർപ്പായ ജേഴ്സികൾ (Replica Match Jersey)കുട്ടികൾക്ക് 400 രൂപയ്ക്കും മുതിർന്നവർക്ക് 500 രൂപയ്ക്കും ലഭ്യമാണ്. ആരാധകരുടെ രജിസ്റ്റർ ചെയ്ത വിലാസത്തിലേക്ക് ജേഴ്സി ഹോം ഡെലിവർ ചെയ്യുന്നതിനുള്ള കൊറിയർ നിരക്കുകൾ ഉൾപ്പെടയാണ് ഈ വില. എന്നിരുന്നാലും, സ്റ്റേഡിയത്തിൽ വച്ച് വാങ്ങുന്നവർക്ക്‌ ഓരോ ജേർസിക്കും വിലയിൽ 50 രൂപ കിഴിവ് ലഭിക്കും.