ലോകകപ്പ് സെമിയിൽ വീണ്ടുമൊരു ഇന്ത്യ – പാകിസ്ഥാൻ പോരാട്ടം

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

അണ്ടർ 19 ലോകകപ്പിന്റെ സെമിയിൽ വീണ്ടും ഇന്ത്യ – പാകിസ്ഥാൻ പോരാട്ടം.  കഴിഞ്ഞ അണ്ടർ 19 ലോകകപ്പ് സെമി ഫൈനലിൽ പാകിസ്ഥാനെ തോൽപ്പിച്ചാണ് ഇന്ത്യ അന്ന് ഫൈനലിൽ എത്തിയത്. അന്ന് 203റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ എത്തികയും ഫൈനലിൽ എത്തിയ ഇന്ത്യ കിരീടവും നേടിയിരുന്നു.  ഫെബ്രുവരി 4നാണ് അണ്ടർ 19 ലോകകപ്പിലെ ഇന്ത്യ പാകിസ്ഥാൻ പോരാട്ടം.

ക്വാർട്ടർ ഫൈനലിൽ അഫ്ഗാനിസ്ഥാനെ 6 വിക്കറ്റിന് തോൽപ്പിച്ചാണ് പാകിസ്ഥാൻ ഇന്ത്യയുമായുള്ള സെമി ഫൈനൽ പോരാട്ടത്തിന് യോഗ്യത ഉറപ്പിച്ചത്.  ക്വാർട്ടർ ഫൈനലിൽ ഓസ്ട്രേലിയയെ തോൽപിച്ചാണ് ഇന്ത്യ സെമി ഫൈനൽ ഉറപ്പിച്ചത്. നിലവിൽ കളിച്ച നാല് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ സെമിയിൽ എത്തിയത്. പാകിസ്ഥാൻ മൂന്ന് മത്സരങ്ങൾ ജയിച്ചാണ് സെമി ഫൈനലിൽ എത്തിയത്.