സൂര്യ കുമാർ യാദവും പ്രസിദ് കൃഷ്ണയും ഏകദിന ടീമിൽ, പൃഥ്വി ഷാക്ക് അവസരമില്ല

Img 20210319 114744
- Advertisement -

ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിന മത്സരങ്ങൾക്ക് ഉള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു. 18 അംഗ സ്ക്വാഡിൽ സൂര്യ കുമാർ യാദവും കർണാടക പേസ് ബൗളർ പ്രസിദ് കൃഷ്ണയും ആദ്യമായി ഏകദിന ടീമിൽ ഇടം പിടിച്ചു. എന്നാൽ വിജയ് ഹസാരെ ട്രോഫിയിൽ തകർത്തു കളിച്ച പൃഥ്വി ഷായെ ടീമിലേക്ക് പരിഗണിച്ചില്ല. റിഷഭ് പന്ത്, ക്രുണാൽ പാണ്ട്യ എന്നിവരും ഏകദിന ടീമിൽ ഇടം നേടിയിട്ടുണ്ട്.

ബുമ്ര ഏകദിന പരമ്പരയിൽ ഇല്ല. സഞ്ജു സാംസൺ, മനീഷ് പാണ്ടെ, മായങ്ക്, ജഡേജ, ഷമി എന്നിവരാണ് ഓസ്ട്രേലിയയിൽ കളിച്ച സ്ക്വാഡിൽ നിന്ന് ഇല്ലാത്തവർ. മാർച്ച് 23, 26, 28 തീയതികളിൽ പൂനെയിൽ വെച്ചാണ് ഏകദിന മത്സരങ്ങൾ നടക്കുന്നത്.

India’s ODI squad: Virat Kohli (Captain), Rohit Sharma (vice-captain), Shikhar Dhawan, Shubman Gill, Shreyas Iyer, Suryakumar Yadav, Hardik Pandya, Rishabh Pant (wicket-keeper), KL Rahul (wicket-keeper), Yuzvendra Chahal, Kuldeep Yadav, Krunal Pandya, Washington Sundar, T Natarajan, Bhuvneshwar Kumar, Mohammed Siraj, Prasidh Krishna, Shardul Thakur.

Advertisement