“ഈ മാഞ്ചസ്റ്റർ യുണൈറ്റഡ് താൻ കളിച്ച ടീമിനേക്കാൾ മെച്ചം, പക്ഷെ കിരീടം വേണം” – ഇബ്രാഹിമോവിച്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇപ്പോഴത്തെ ടീം താൻ കളിച്ചിരുന്ന കാലത്തെ യുണൈറ്റഡ് ടീമിനേക്കാൾ മെച്ചപ്പെട്ടതാണ് എന്ന് സ്വീഡിഷ് താരം ഇബ്രഹിമോവിച്. ഇന്നലെ യൂറോപ്പ ലീഗ് പ്രീക്വാർട്ടറിൽ യുണൈറ്റഡിനെ നേരിട്ട ശേഷം സംസാരിക്കുക ആയിരുന്നു മിലാൻ താരം ഇബ്രഹിമോവിച്. ഇപ്പോൾ ഒലെയുടെ കീഴിൽ ഉള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് മെച്ചപ്പെട്ട ടീമായി തോന്നുന്നുണ്ട്. എന്നാൽ അത് തെളിയിക്കാൻ കിരീടം വേണം എന്ന് ഇബ്ര പറഞ്ഞു.

കാണാൻ നല്ല ടീം ആയതു കൊണ്ട് താര്യമില്ല എന്നും കിരീടം ഇല്ലായെങ്കിൽ ഇതിൽ ഒന്നും അടിസ്ഥാനം ഇല്ല എന്നും ഇബ്ര പറയുന്നു. താൻ കളിച്ചിരുന്ന ടീം ഇതിനേക്കാൾ മെച്ചമായിരിക്കില്ല. പക്ഷേ അന്ന് യുണൈറ്റഡ് കിരീടം നേടിയിരുന്നു എന്ന് ഇബ്ര പറഞ്ഞു. ഇബ്രഹിമോവിച് വന്ന സീസണിൽ യുണൈറ്റഡ് മൂന്ന് കിരീടങ്ങൾ നേടിയിരുന്നു‌. ഒലെ ഗണ്ണാർ സോൾഷ്യറിന് കീഴിൽ ഇതുവരെ ആയി യുണൈറ്റഡിന് കിരീടം നേടാൻ ആയിട്ടില്ല.

Advertisement