അമ്പയർ തീരുമാനത്തിൽ വിഷമം ഇല്ല എന്ന് സൂര്യ കുമാർ

Suryakumaryadav
- Advertisement -

ഇന്നലെ ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ച് ബാറ്റിംഗ് ആയിരുന്നു സൂര്യകുമാർ യാദവ് കാഴ്ചവെച്ചത്. എന്നാൽ സൂര്യ കുമാർ ഔട്ടായത് തേർഡ് അമ്പയറിന്റെ തെറ്റായ തീരുമാനം കൊണ്ടായിരുന്നു. സൂര്യ കുമാറിന്റെ ക്യാച്ച് ചെയ്ത മലാൻ പന്ത് പിടിക്കുമ്പോൾ പന്ത് ഗ്രൗണ്ടിൽ തൊടുന്നത് റീപ്ലേകളിൽ വ്യക്തമായിരുന്നു. എന്നിട്ടും തെളിവില്ല എന്ന് പറഞ്ഞ് തേർഡ് അമ്പയർ ഓൺ ഫീൽഡ് അമ്പയറിന്റെ വിധിക്ക് ഒപ്പം നിൽക്കുക ആയിരുന്നു.

എന്നാൽ ഔട്ടായതിൽ വിഷമം ഒന്നുമില്ല എന്ന് സൂര്യ കുമാർ പറഞ്ഞു. ചില കാര്യങ്ങൾ തന്റെ കയ്യിൽ അല്ല എന്നും താരം പറഞ്ഞു. ഇന്ത്യക്ക് വേണ്ടി മൂന്നാം സ്ഥാനത്ത് ഇറങ്ങാൻ കഴിഞ്ഞു എന്നത് സന്തോഷം നൽകി എന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ് പേസർ ആർച്ചറിനെ എങ്ങനെ നേരിടണം എന്ന് വ്യക്തമായ പ്ലാൻ തനിക്ക് ഉണ്ടായിരുന്നു എന്നും സൂര്യകുമാർ പറഞ്ഞു. തന്റെ അവസരം വരുമെന്ന് തനിക്ക് അറിയാമായിരുന്നു എന്നും അത് വന്നപ്പോൾ രണ്ടും കയ്യും നീട്ടി സ്വീകരിക്കുകയാണ് തന്റെ കടമ എന്നും സൂര്യകുമാർ പറഞ്ഞു.

Advertisement