വിന്‍ഡീസിനോട് ടെസ്റ്റ് പരമ്പര 2-0ന് തോറ്റാല്‍ ഇന്ത്യയുടെ ഒന്നാം റാങ്ക് നഷ്ടമാകുവാനുള്ള സാധ്യത ഇങ്ങനെ

നിലവില്‍ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനമാണെങ്കില്‍ ഇന്ത്യയ്ക്ക് ഈ സ്ഥാനം നഷ്ടമാകുവാനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്നാണ് കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകുന്നത്. ഇന്ത്യ 2-0 എന്ന മാര്‍ജിനില്‍ വിന്‍ഡീസിനോട് പരാജയപ്പെട്ടാല്‍ അതേ മാര്‍ജിനില്‍ ന്യൂസിലാണ്ട് ശ്രീലങ്കയെ പരാജയപ്പെടുത്തിയാല്‍ നിലവില്‍ രണ്ടാം സ്ഥാനത്തുള്ള ന്യൂസിലാണ്ട് ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായി മാറും.

ഇത് സംഭവിക്കുക വളരെ ശ്രമകരമായ കാര്യമാണെങ്കിലും ഈ സാധ്യത ന്യൂസിലാണ്ട് ടീം തള്ളിക്കളയുന്നില്ല. ഇത് സംഭവിക്കുകയാണെങ്കില്‍ അത് വളരെ വലിയ കാര്യമായിരിക്കുമെന്നാണ് ന്യൂസിലാണ്ട് ക്യാപ്റ്റന്‍ കെയിന്‍ വില്യംസണ്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ റാങ്കിംഗ് സീസണ്‍ പുരോഗമിക്കും തോറും മാറ്റം വരാവുന്ന ഒന്നാണെന്നും തങ്ങള്‍ ഇപ്പോള്‍ ക്രിക്കറ്റിനെക്കുറിച്ച് മാത്രമേ വ്യാകുലപ്പെടുന്നുള്ളുവെന്നുമാണ് ന്യൂസിലാണ്ട് നായകന്‍ സൂചിപ്പിച്ചത്. ശ്രീലങ്കയെ ശ്രീലങ്കയില്‍ പരാജയപ്പെടുത്താനാകുമോ എന്നതാണ് തങ്ങള്‍ ഇപ്പോള്‍ തല്ക്കാലം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും കെയിന്‍ വില്യംസണ്‍ പറഞ്ഞു.

Previous articleനിലവിലെ ചാമ്പ്യന്മാരെ മറികടന്ന് ഫൈനലില്‍ കടന്ന് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്, ഏറ്റുമുട്ടുക ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനോട്
Next articleചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് അടുത്ത് അയാക്സ്