ചാമ്പ്യൻസ് ലീഗ് യോഗ്യതക്ക് അടുത്ത് അയാക്സ്

ചാമ്പ്യൻസ് ലീഗ് യോഗ്യതയുടെ മൂന്നാം റൗണ്ട് പോരാട്ടത്തിൽ അയാക്സിന് വിജയം. കഴിഞ്ഞ സീസണിലെ സെമി ഫൈനലിസ്റ്റുകളായ അയാക്സ് ഗ്രീക്ക് ക്ലബായ PAOKനെ ആണ് മറികടന്നത്. ഇന്ന് ആംസ്റ്റർഡാമിൽ നടന്ന മത്സരം 3-2 എന്ന സ്കോറിനാണ് ആണ് അയാക്സ് വിജയിച്ചത്. അഗ്രിഗേറ്റിൽ 5-4നാണ് അയാക്സ് വിജയിച്ചത്. ആദ്യപാദം 2-2 എന്ന നിലയിലായിരുന്നു അവസാനിച്ചത്.

അയാക്സ് കളിയിൽ മികച്ചു നിന്നു എങ്കിലും ഗ്രീക്ക് ചാമ്പ്യന്മാരായ പാവോക് വലിയ വെല്ലുവിളി തന്നെ ഉയർത്തി. ടാഡിചിന്റെ ഇരട്ട ഗോളുകളും അർജന്റീന ഫുൾബാക്ക് ടഗ്ലിഫികായുടെ ഗോളുമാണ് അയാക്സിന് വിജയം സമ്മാനിച്ചത്. ബിസേസ്വർ ആണ് പാവോകിന്റെ രണ്ട് ഗോളുകളും നേടിയത്. ഇനി ഒരു പ്ലേ ഓഫ് റൗണ്ട് കൂടെ കടന്നാൽ മാത്രമേ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് അയാക്സിന് എത്താൻ ആവുകയുള്ളൂ. സൈപ്രസ് ടീമായ APOELനെയാണ് പ്ലേ ഓഫ് റൗണ്ടിൽ അയാക്സ് നേരിടേണ്ടത്.

Previous articleവിന്‍ഡീസിനോട് ടെസ്റ്റ് പരമ്പര 2-0ന് തോറ്റാല്‍ ഇന്ത്യയുടെ ഒന്നാം റാങ്ക് നഷ്ടമാകുവാനുള്ള സാധ്യത ഇങ്ങനെ
Next articleപോർട്ടോ ചാമ്പ്യൻസ് ലീഗ് യോഗ്യതാ റൗണ്ടിൽ തന്നെ പുറത്ത്