മൂന്നാം ദിവസം തന്നെ ടെസ്റ്റ് വിജയത്തിന് അരികിലെത്തി ഇന്ത്യ

Axarindia

അഹമ്മദാബാദ് ടെസ്റ്റിന്റെ മൂന്നാം ദിവസം ഇന്ത്യ വിജയത്തിലേക്ക് നീങ്ങുന്നു. ഇന്ന് തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 365 റണ്‍സിന് പുറത്തായ ശേഷം ഇന്ത്യ ഇംഗ്ലണ്ടിനെ രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ 91/6 എന്ന നിലയില്‍ പ്രതിരോധത്തിലാക്കിയിരുന്നു.

6/0 എന്ന നിലയില്‍ ലഞ്ചിന് ശേഷം ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് ആറ് വിക്കറ്റാണ് ഇന്ന് നഷ്ടമായത് . 30 റണ്‍സ് നേടിയ ജോ റൂട്ടാണ് ടീമിന്റെ ഇപ്പോളത്തെ ടോപ് സ്കോറര്‍. ഡാനിയേല്‍ ലോറന്‍സ്(19*), ബെന്‍ ഫോക്സ്(6*) എന്നിവരാണ് ഇംഗ്ലണ്ടിനായി ക്രീസിലുള്ളത്. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ നാല് വിക്കറ്റ് അവശേഷിക്കെ ഇംഗ്ലണ്ട് 69 റണ്‍സ് കൂടി നേടേണ്ടതുണ്ട്.