കബാകിനും പരിക്ക് ആണെന്ന് ക്ലോപ്പ്

Img 20210306 124447
Credit: twitter

ലിവർപൂളിന്റെ പരിക്ക് പട്ടികയിലേക്ക് ഒരു താരം കൂടെ. ലിവർപൂളിന്റെ പുതിയ സെന്റർ ബാക്കായ കബാക് ആണ് പരിക്കിന്റെ പിടിയിലായിരിക്കുന്നത്‌. ചെൽസിക്ക് എതിരായ മത്സരത്തിൽ കബാക് പരിക്കും സഹിച്ചാണ് കളിച്ചത് എന്ന് ക്ലോപ്പ് പറഞ്ഞു. കബാക് ഇനി ഫുൾഹാമിനെതിരായ അടുത്ത മത്സരത്തിൽ കളിക്കുന്നത് സംശയമാണെന്നും ക്ലോപ്പ് പറഞ്ഞു.

ഒരുപാട് മത്സരങ്ങൾ ചെറിയ ഇടവേളയിൽ കളികേണ്ടി വന്നതാണ് പ്രശ്നം എന്നും കാര്യങ്ങൾ അത്ര ശുഭമല്ല എന്നും ക്ലോപ്പ് പറയുന്നു. എന്നാൽ നഥാനിയേൽ ഫിലിപ്സിന്റെ പരിക്ക് ഭേദമായി എന്നും ഫുൾഹാമിനെതിരെ ഉണ്ടാകും എന്നും ക്ലോപ്പ് പറഞ്ഞു. കബാകിന്റെ അഭാവത്തിൽ ഫിലിപ്സ് ആകും ഫുൾഹാമിനെതിരെ ലിവർപൂൾ ഡിഫൻസിൽ ഇറങ്ങുക.