ഗാബയില്‍ കളി തടസ്സപ്പെടുത്തി മഴ, ഇന്ത്യയ്ക്ക് ഓപ്പണര്‍മാരെ നഷ്ടം

Cumminsgill

ഗാബയില്‍ രണ്ടാം ദിവസം മഴ കളി തടസ്സപ്പെടുത്തിയപ്പോള്‍ ഇന്ത്യ 26 ഓവറില്‍ 62/2 എന്ന നിലയില്‍. മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിച്ച് ടീമുകള്‍ ചായയ്ക്കായി പിരിഞ്ഞുവെങ്കിലും മത്സരം പുനരാരംഭിക്കുന്നതിന് മുമ്പ് കളി തടസ്സപ്പെടുത്തി മഴയെത്തുകയായിരുന്നു.

ശുഭ്മന്‍ ഗില്‍(7), രോഹിത് ശര്‍മ്മ(44) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. യഥാക്രമം പാറ്റ് കമ്മിന്‍സും നഥാന്‍ ലയണും ഈ വിക്കറ്റുകള്‍ നേടി. ഇന്ത്യയ്ക്കായി ചേതേശ്വര്‍ പുജാര 8 റണ്‍സും അജിങ്ക്യ രഹാനെ 2 റണ്‍സും നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്.

ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 369 റണ്‍സിന് 307 റണ്‍സ് പിന്നിലായാണ് ഇന്ത്യയിപ്പോള്‍ നില്‍ക്കുന്നത്.

Previous articleബ്രൂണോയുടെ സാന്നിദ്ധ്യം പോൾ പോഗ്ബയെ മെച്ചപ്പെടുത്തി എന്ന് സ്കോൾസ്
Next articleലിവർപൂൾ ഫോമിലേക്ക് ഉയരും മുമ്പ് വിരമിച്ചത് നന്നായി എന്ന് സർ അലക്സ്