ലിവർപൂൾ ഫോമിലേക്ക് ഉയരും മുമ്പ് വിരമിച്ചത് നന്നായി എന്ന് സർ അലക്സ്

Images (7)
Credit: Twitter

ലിവർപൂളൂം മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള ശത്രുത ഇത്ര വലിയതാകുന്നതിൽ പ്രധാന പങ്കുവഹിച്ച പരിശീലകനാണ് സർ അലക്സ് ഫെർഗൂസന്റെ. ലിവർപൂളിന്റെ കിരീട റെക്കോർഡ് തകർത്തതും ലിവർപൂളിനെ ഇംഗ്ലീഷ് ഫുട്ബോൾ തലപ്പത്ത് നിന്ന് താഴെ ഇറക്കിയതും ഒക്കെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ പരിശീലകൻ ഫെർഗി തന്നെ ആയിരുന്നു. എന്നാൽ ഇപ്പോഴത്തെ ലിവർപൂൾ വലിയ ടീമാണ് എന്നും. ഈ ടീമിനു മുമ്പ് താൻ വിരമിച്ചത് ഭാഗ്യമായി കരുതുന്നു എന്നും സർ അലക്സ് പറഞ്ഞു.

അവസാന രണ്ടു സീസണുകളിൽ ലിവർപൂൾ കാഴ്ചവെച്ച പ്രകടനം അത്ര മികച്ചതായിരുന്നു എന്ന് സർ അലക്സ് പറഞ്ഞു. നാളെ ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും നേർക്കുനേർ വരാൻ ഇരിക്കുകയാണ്. ലിവർപൂൾ ക്യാപ്റ്റൻ ഹെൻഡേഴ്സണെ പണ്ട് സൈൻ ചെയ്യാൻ അവസരം ഉണ്ടായിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് സൈൻ ചെയ്യാതിരുന്നത് തെറ്റായ തീരുമാനം ആയിപ്പോയി എന്നും ഫെർഗൂസൻ പറഞ്ഞു. ഹെൻഡേഴ്സൺ വലിയ ടാലന്റ് ആണ് എന്ന തന്റെ വിലയിരുത്തൽ ശരിയാണ് എന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ അദ്ദേഹത്തിന്റെ പ്രകടനങ്ങൾ എന്നും ഫെർഗൂസൻ പറഞ്ഞു.

Previous articleഗാബയില്‍ കളി തടസ്സപ്പെടുത്തി മഴ, ഇന്ത്യയ്ക്ക് ഓപ്പണര്‍മാരെ നഷ്ടം
Next articleകേരള ബ്ലാസ്റ്റേഴ്സ് ഡിഫൻഡ് ചെയ്ത് കളിച്ചതാണ് ഈസ്റ്റ് ബംഗാളിന് വിനയായത് എന്ന് ഫൗളർ