ബ്രൂണോയുടെ സാന്നിദ്ധ്യം പോൾ പോഗ്ബയെ മെച്ചപ്പെടുത്തി എന്ന് സ്കോൾസ്

20210116 105405
Credit: Twitter

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബയെ എന്നും വിമർശിച്ച് കൊണ്ടേ ഇരുന്ന ആളാണ് യുണൈറ്റഡ് ഇതിഹാസം പോൾ സ്കോൾസ്‌‌. എന്നാൽ സമീപ കാലത്ത് പോൾ പോഗ്ബ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത് എന്ന് സ്കോൾസ് പറയുന്നത്. പോൾ പോഗ്ബ ഒറ്റക്ക് കളി വിജയിപ്പിക്കാൻ കഴിവുള്ള താരമാണ്. എന്നാൽ യുണൈറ്റഡിൽ എത്തി ഏറെ കാലമായിട്ടും പോഗ്ബയ്ക്ക് അതിനൊന്നും ആയിരുന്നില്ല. സ്കോൾസ് പറയുന്നു.

പോഗ്ബയ്ക്ക് എപ്പോഴും ഈ ടീമിന്റെ വലിയ ഭാരം ചുമലിൽ ഉണ്ടായിരുന്നു. ആ പ്രതീക്ഷയും വെച്ച് കളിക്കേണ്ടി വന്നത് പോഗ്ബയെ പിറകോട്ട് ആക്കിയത് എന്ന് സ്കോൾസ് പറയുന്നു. ബ്രൂണൊ ഫെർണാണ്ടസ് ആകട്ടെ ടീമിൽ എത്തി പോൾ പോഗ്ബ ചെയ്യുമെന്ന് എല്ലാവരും കരുതിയ കാര്യങ്ങൾ എല്ലാം ചെയ്യുകയും ചെയ്തു. സ്കോൾസ് പറയുന്നു. ബ്രൂണോ വന്നത് പോഗ്ബയുടെ മേൽ ഉള്ള പ്രതീക്ഷാ ഭാരം കുറച്ചു. ഇത് പോഗ്ബയെ അദ്ദേഹത്തിന്റെ മികവിലേക്ക് വരാൻ സഹായിക്കുന്നുണ്ട് എന്നും സ്കോൾ പറഞ്ഞു.

Previous articleഫകുണ്ടോയ്ക്കും ജസ്സലിനും പരിക്ക്
Next articleഗാബയില്‍ കളി തടസ്സപ്പെടുത്തി മഴ, ഇന്ത്യയ്ക്ക് ഓപ്പണര്‍മാരെ നഷ്ടം