ഷാകിബ് അൽ ഹസന് ഐ.സി.സിയുടെ വിലക്ക്

Photo: ICC
- Advertisement -

ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷാകിബ് അൽ ഹസന് രണ്ട് വർഷത്തെ വിലക്കേർപ്പെടുത്തി ഐ.സി.സി. രണ്ട് വർഷത്തെ വിലക്കാണ് ഏർപെടുത്തിയതെങ്കിലും ഒരു വർഷത്തെ വിലക്ക് ഐ.സി.സി. ഒഴിവാക്കി കൊടുത്തിട്ടുണ്ട്. ഇത് പ്രകാരം അടുത്ത വർഷം ഒക്ടോബർ 29ന് ശേഷം താരത്തിന് സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവരാം.

ഐ.സി.സി അഴിമതി വിരുദ്ധ നിയമത്തിലെ മൂന്ന് നിയമങ്ങൾ തെറ്റിച്ചതാണ് താരത്തിനെ വിലക്കാൻ കാരണം. തന്റെ ഏറ്റുപറഞ്ഞ ഷാകിബ് ശിക്ഷ ഏറ്റുവാങ്ങാൻ തീരുമാനിക്കുകയായിരുന്നു. വാതുവെപ്പ് നടത്തുന്നതിന് സമീപിച്ച ആൾക്കാരുടെ വിവരങ്ങൾ കൈമാറാത്തതാണ് ഷാകിബ് അൽ ഹസന് വിനയായത്. നിലവിൽ ഇന്ത്യയിൽ പര്യടനത്തിന് എത്തിയ ബംഗ്ലാദേശ് ടീമിന് കനത്ത തിരിച്ചടിയാണ് താരത്തിന്റെ വിലക്ക്.

ടി20യിലും ടെസ്റ്റിലും ബംഗ്ളദേശ് ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നു ഷാകിബ് അൽ ഹസൻ.

Advertisement