തോല്‍വിയ്ക്ക് പിന്നാലെ പിഴയും ഏറ്റുവാങ്ങി ഇന്ത്യ

Sports Correspondent

India

മൂന്നാം ഏകദിനത്തിലെ ഹൃദയഭേദകമായ തോല്‍വിയ്ക്ക് പിന്നാലെ ഇന്ത്യയ്ക്ക് തിരിച്ചടിയായി ഐസിസിയുടെ വിധി. മത്സരത്തിലെ മോശം ഓവര്‍ നിരക്കിന് ഇന്ത്യയ്ക്കെതിരെ പിഴ ചുമത്തുവാന്‍ മാച്ച് റഫി ആന്‍ഡി പൈക്രോഫ്ട് തീരുമാനിക്കുകയായിരുന്നു. നിശ്ചിത സമയത്ത് ഇന്ത്യ രണ്ട് ഓവര്‍ കുറച്ചാണ് എറിഞ്ഞതെന്നാണ് മത്സരത്തിലെ അമ്പയര്‍മാര്‍ വിധിച്ചത്.

ഇതിനെത്തുടര്‍ന്ന് മാച്ച് ഫീസിന്റെ 40 ശതമാനം പിഴ ചുമത്തുവാന്‍ പൈക്രോഫ്ട് വിധിച്ചു. നേരത്തെ ടെസ്റ്റ് പരമ്പരയിൽ ശിക്ഷ നടപടിയെന്ന നിലയിൽ ഇന്ത്യയിൽ നിന്ന് ഒരു ഡബ്ല്യുടിസി പോയിന്റ് കുറച്ചിരുന്നു.