ഷഹീന്‍ അഫ്രീദി പുരുഷ ക്രിക്കറ്റര്‍, സ്മൃതി മന്ഥാന വനിത ക്രിക്കറ്റര്‍

Smriti Shaheen

ഐസിസിയുടെ പുരുഷ വനിത ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം നേടി പാക്കിസ്ഥാന്റെ ഷഹീന്‍ അഫ്രീദിയും ഇന്ത്യയുടെ സ്മൃതി മന്ഥാനയും. ഷഹീന്‍ അഫ്രീദിയ്ക്ക് സര്‍ ഗാര്‍ഫീൽഡ് സോബേഴ്സ് ട്രോഫി ലഭിച്ചപ്പോള്‍ സ്മൃതി റേച്ചൽ ഹെയ്ഹോ ഫ്ലിന്റ് ട്രോഫിയ്ക്ക് അര്‍ഹയായി.

ഷഹീന്‍ 2021ൽ 36 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 78 വിക്കറ്റ് നേടിയപ്പോള്‍ 22 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 855 റൺസാണ് സ്മൃതി നേടിയത്. ഷഹീന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം 6/51 എന്ന പ്രകടനം ആയിരുന്നു. സ്മൃതി ഒരു ശതകവും അഞ്ച് അര്‍ദ്ധ ശതകങ്ങളുമാണ് 2021ൽ നേടിയത്.

Previous articleതോല്‍വിയ്ക്ക് പിന്നാലെ പിഴയും ഏറ്റുവാങ്ങി ഇന്ത്യ
Next articleതനിക്ക് വിലക്ക് നല്‍കുവാന്‍ ഐസിസി ഒരുങ്ങുന്നു, വെളിപ്പെടുത്തലുമായി ബ്രണ്ടന്‍ ടെയിലര്‍