കെന്നിംഗ്ടണ്‍ ഓവലില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് കൂറ്റന്‍ തോല്‍വി

കെന്നിംഗ്ടണ്‍ ഓവലില്‍ ഇന്ത്യ നീങ്ങുന്നത് കൂറ്റന്‍ തോല്‍വിയിലേക്ക്. ഇംഗ്ലണ്ടിന്റെ 464 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ നാലാം ദിവസം കളി അവസാനിക്കുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സാണ് നേടിയിട്ടുള്ളത്. 2/3 എന്ന പരിതാപകരമായ നിലയില്‍ നിന്ന് ലോകേഷ് രാഹുല്‍(46*), അജിങ്ക്യ രഹാനെ(10) എന്നിവര്‍ ഇന്ത്യയ്ക്ക് കൂടുതല്‍ നഷ്ടമില്ലാതെ നാാലം ദിവസം അവസാനിപ്പിക്കുവാന്‍ സഹായിക്കുകയായിരുുന്നു. ഒരു റണ്‍സ് നേടി ധവാനും റണ്ണൊന്നുമെടുക്കാതെ കോഹ്‍ലി, പുജാര എന്നിവരാണ് പുറത്തായ താരങ്ങള്‍. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്സണ്‍ രണ്ടും സ്റ്റുവര്‍ട് ബ്രോഡ് ഒരു വിക്കറ്റും നേടി.

നേരത്തെ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 423/8 എന്ന നിലയില്‍ ജോ റൂട്ട് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. വിട വാങ്ങല്‍ മത്സരത്തില്‍ അലിസ്റ്റര്‍ കുക്ക് 147 റണ്‍സ് നേടി പുറത്തായപ്പോള്‍ ജോ റൂട്ട് 125 റണ്‍സ് നേടി. ഇരുവരെയും ഹനുമ വിഹാരിയാണ് പുറത്താക്കിയത്. വിഹാരിും രവീന്ദ്ര ജഡേജയും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് ഷമിയ്ക്ക് രണ്ട് വിക്കറ്റ് ലഭിച്ചു.

Previous articleമഡഗാസ്കർ സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് ഒരു മരണം
Next articleഒളിമ്പിക് മാഴ്സെ യൂറോപ്പ ലീഗ് മത്സരങ്ങൾ ഒഴിഞ്ഞ സ്റ്റേഡിയത്തിൽ കളിക്കണം