ഒളിമ്പിക് മാഴ്സെ യൂറോപ്പ ലീഗ് മത്സരങ്ങൾ ഒഴിഞ്ഞ സ്റ്റേഡിയത്തിൽ കളിക്കണം

ഫ്രഞ്ച് ക്ലബായ ഒളിമ്പിക് മാഴ്സക്കെതിരായ യൂവേഫ നടപടികൾ ഔദ്യോഗികമായി. ഈ സീസണിലെ ആദ്യ യൂറോപ ലിഗ് മത്സരം മാഴ്സെ ആരാധകർ ഇല്ലാതെ ഒഴിഞ്ഞ സ്റ്റേഡിയത്തിൽ കളിക്കണം. ഫ്രാങ്ക്ഫ്രുടിനെതിരെ സെപ്റ്റംബർ 20നാണ് മാഴ്സയുടെ യൂറോപ്പാ ലീഗിലെ ആദ്യ ഗ്രൂപ്പ് മത്സരം. കഴിഞ്ഞ സീസണിൽ യൂറോപ്പാ ലീഗ് മത്സരങ്ങൾക്ക് ഇടെ നിരവധി തവണ ആരാധകർ മോശം പ്രകടനം നടത്തിയതാണ് ഈ നടപടിക്ക് കാരണം.

നേരത്തെ മാഴ്സയെ രണ്ട് വർഷത്തേക്ക് യൂറോപ്യൻ മത്സരങ്ങളിൽ നിന്നെ വിലക്കുമെന്ന് യുവേഫ പറഞ്ഞിരുന്നു. പിന്നീട് മാഴ്സയുടെ അപേക്ഷ പരിഗണിച്ച് ശിക്ഷ കുറയ്ക്കുകയായിരുന്നു. വേറൊരു മത്സരം കൂടെ ആളില്ലാതെ മാഴ്സെ കളിക്കേണ്ടി വരും. അതേത് മത്സരമാണെന്ന് ഇതുവരെ യുവേഫ വ്യക്തമാക്കിയിട്ടില്ല. ഇതിന് പുറമെ‌ ഒരു ലക്ഷം യൂറോ ഫൈനുമുണ്ട് മാഴ്സക്ക്.

Previous articleകെന്നിംഗ്ടണ്‍ ഓവലില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് കൂറ്റന്‍ തോല്‍വി
Next articleസാനെ ജർമ്മനിയുടെ എമ്പപ്പെ ആകുമെന്ന് വെർണർ