മഡഗാസ്കർ സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് ഒരു മരണം

മഡഗാസ്കർ സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് ഒരു മരണം. ആഫ്രിക്കൻ നേഷൻസ് ക്വാളിഫിക്കേഷനായി സെനഗലും മഡഗാസ്കറും ഏറ്റുമുട്ടാനിരിക്കെയാണ് ഈ ദുരന്തമുണ്ടായത്. നാല്പതിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. മത്സരം തുടങ്ങുന്നതിനു മണിക്കുറുകൾ മുൻപേ തന്നെ സ്റ്റേഡിയം നിറഞ്ഞ് കവിഞ്ഞിരുന്നു.

കൂടുതൽ ആരാധകർ തള്ളിക്കയറാൻ ശ്രമിച്ചതാണ് ദുരന്തത്തിന് കാരണം.ദുരന്തത്തിന് മണിക്കൂറുകൾക്ക് ശേഷം ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടി. രണ്ടു ഗോളടിച്ച് സെനഗലും മഡഗാസ്കറും സമനിലയിൽ പിരിഞ്ഞു. മരണമടഞ്ഞ ആരാധകനു വേണ്ടി ഒരു മിനുട്ട് മൗനം മത്സരത്തിന് മുൻപ് ആചരിച്ചിരുന്നു.

Previous articleകൊൽക്കത്ത ഫുട്ബോൾ ലീഗ്; പീർലസിന് വീണ്ടു ജയം
Next articleകെന്നിംഗ്ടണ്‍ ഓവലില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് കൂറ്റന്‍ തോല്‍വി