അവസാന ടി20യിൽ ബംഗ്ലാദേശിനെതിരെ ന്യൂസിലാൻഡിന് ജയം

Newzealand Team

ബംഗ്ലാദേശിനെതിരായ അവസാനത്തെയും അഞ്ചാമത്തേതുമായ ടി20യിൽ ന്യൂസിലാൻഡിന് ജയം. 27 റൺസിനാണ് ന്യൂസിലാൻഡ് ജയം സ്വന്തമാക്കിയത്. ഇന്നത്തെ മത്സരം തോറ്റെങ്കിലും ബംഗ്ലാദേശ് 3-2ന് പരമ്പര സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 161 റൺസാണ് എടുത്തത്. മറുപടി ബാറ്റിങിങ് ഇറങ്ങിയ ബംഗ്ലാദേശിന് 8 വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് മാത്രമാണ് എടുക്കാനായത്.

വേണ്ടി 37 പന്തിൽ 50 റൺസ് ടോം ലതത്തിന്റെ പ്രകടനമാണ് മികച്ച സ്കോർ കണ്ടെത്താൻ ന്യൂസിലാൻഡിനെ സഹായിച്ചത്. ബംഗ്ലാദേശിന് വേണ്ടി ഷോറീഫുൾ ഇസ്ലാം 2 വിക്കറ്റ് വീഴ്ത്തി. ഓപ്പണർ ഫിൻ അലൻ 24 പന്തിൽ 41 റൺസ് എടുത്ത് പുറത്തായി. ബംഗ്ലാദേശിന് വേണ്ടി അഫീഫ് ഹൊസൈൻ 33 പന്തിൽ 49 റൺസ് എടുത്തപ്പോൾ മാറ്റ് ബാറ്റ്സ്മാൻമാർക്കൊന്നും കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല. ന്യൂസിലാൻഡിന് വേണ്ടി അജാസ് പട്ടേലും സ്കോട് കുഗളേജിനും 2 വിക്കറ്റ് വീതം വീഴ്ത്തി.

Previous articleഉപേക്ഷിച്ച ഇംഗ്ലണ്ട് – ഇന്ത്യ ടെസ്റ്റ് മത്സരം മറ്റൊരു അവസരത്തിൽ നടത്തുമെന്ന് ബി.സി.സി.ഐ
Next articleഹെർനാൻ സാന്റാന ഇനി നോർത്ത് ഈസ്റ്റിനൊപ്പം