ഇന്ത്യയുടെ തുടക്കം പാളി, ന്യൂസിലാൻഡ് ഡ്രൈവിംഗ് സീറ്റിൽ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ന്യൂസിലാൻഡ് ഉയർത്തിയ 274 റൺസ് ലക്‌ഷ്യം വെച്ച് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ തുടക്കം പാളി. അവസാനം വിവരം ലഭിക്കുമ്പോൾ ഇന്ത്യ 15 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 75 റൺസ് എടുത്തു തകർച്ചയെ നേരിടുകയാണ്.

ഇന്ത്യൻ നിരയിൽ പ്രിത്വി ഷാ(24), മായങ്ക് അഗർവാൾ(3), വിരാട് കോഹ്‌ലി(15), കെ.എൽ രാഹുൽ(4) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ട്ടപെട്ടത്. നിലവിൽ 26 റൺസുമായി ശ്രേയസ് അയ്യരും റൺസ് ഒന്നും എടുക്കാതെ കേദാർ ജാദവുമാണ് ക്രീസിൽ ഉള്ളത്. 35 ഓവർ ശേഷിക്കെ ഇന്ത്യക്ക് ജയിക്കും ഇനിയും 199 റൺസ് കൂടി വേണം.

ന്യൂസിലാൻഡിന് വേണ്ടി ബെന്നറ്റ്, ടിം സൗത്തീ, ജാമിസൺ, ഗ്രാൻഡ്ഹോം എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ ഏകദിന മത്സരം തോറ്റ ഇന്ത്യക്ക് ഈ മത്സരം വളരെ നിർണയകമാണ്‌.