ഇപ്പോള്‍ ഇന്ത്യയ്ക്ക് രണ്ടോ മൂന്നോ ടീമുകള്‍ ഇറക്കാനാകും, മറ്റു രാജ്യങ്ങള്‍ക്ക് അത സാധിക്കുമെന്ന് തോന്നുന്നില്ല – ദിനേശ് കാര്‍ത്തിക്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബെഞ്ച് സ്ട്രെംഗ്ത്ത് വളരെ വലുതാണെന്നും ഇന്ത്യയ്ക്ക് ഇപ്പോള്‍ രണ്ട് ടീമിനെ അനായാസം ഇറക്കാനാകുമെന്നും വേണ്ടി വന്നാൽ ലഭ്യമായ താരങ്ങളുടെ കണക്ക് വെച്ച് മൂന്നാമതൊരു ടീമിനെയും ഇറക്കുവാന്‍ സാധിക്കുമെന്നും പറഞ്ഞ് ദിനേശ് കാര്‍ത്തിക്.

മറ്റു രാജ്യങ്ങള്‍ക്ക് ഇക്കാര്യത്തിൽ അത് സാധിക്കില്ലെന്നും ദിനേശ് കാര്‍ത്തിക് കൂട്ടിചേര്‍ത്തു. പല പ്രധാന താരങ്ങളില്ലാതെ അടുത്തിടെയായി ഇന്ത്യ പല ടൂറുകള്‍ക്കും പോയിരുന്നു. ഒരേ സമയം ടെസ്റ്റ് ടീം ഒരു സ്ഥലത്തും ടി20 ടീം വേറെ രാജ്യത്തും ക്രിക്കറ്റ് കളിക്കുവാന്‍ പോയ സാഹചര്യ വരെ ഉണ്ടായി. ഇതെല്ലാം ഇന്ത്യയുടെ ബെ‍ഞ്ച് സ്ട്രെംഗ്ത്തിനെ കാണിക്കുന്നുവെന്നും ദിനേശ് കാര്‍ത്തിക് കൂട്ടിചേര്‍ത്തു.