തോൽവിയ്ക്ക് മേൽ തലവേദനയായി ലിറ്റൺ ദാസിന്റെ പരിക്കും

സിംബാബ്‍വേയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ തോൽവിയേറ്റ് വാങ്ങിയ ബംഗ്ലാദേശിന് തിരിച്ചടിയായി ലിറ്റൺ ദാസിന്റെ പരിക്ക്. ഇന്നലെ ബാറ്റിംഗിനിടെ 81 റൺസ് നേടിയ ലിറ്റൺ ദാസ് പേശിവലിവ് കാരണം റിട്ടേര്‍ഡ് ഹര്‍ട്ട് ആകുകയായിരുന്നു. താരത്തിന് ഇനിയുള്ള സിംബാബ്‍വേ ടൂറിൽ പങ്കെടുക്കാനാകില്ല എന്ന് ബംഗ്ലാദേശ് ചീഫ് സെലക്ടര്‍ മിന്‍ഹാജുൽ അബേദിന്‍ വ്യക്തമാക്കി.

സ്ഥിരമായി ബംഗ്ലാദേശിന് വേണ്ടി റൺസ് കണ്ടെത്തുന്ന താരത്തിന്റെ അഭാവം വലിയ തിരിച്ചടിയായി ബംഗ്ലാദേശിന് മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടി20 പരമ്പര കൈവിട്ട ടീമിന് ആദ്യ ഏകദിനത്തിലും തോൽവിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്.