പൂർണ്ണ പരാജയമായി ഇന്ത്യൻ ബൗളിംഗും ഫീൽഡിംഗും

ഇന്ത്യക്ക് ടി20 ലോകകപ്പിനായുള്ള ഒരുക്കത്തിൽ ഒരു നിരാശ കൂടെ. ഓസ്ട്രേലിയക്ക് എതിരെ ടി20യിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോർ ഉയർത്തിയിട്ടും ഇന്ത്യക്ക് പ്രതിരോധിക്കാൻ ആയില്ല. ഏഷ്യ കപ്പിൽ എന്ന പോലെ ഇന്ത്യയെ ബൗളിംഗും ഫീൽഡിംഗും ആണ് ചതിച്ചത്.

ബൗളർമാരിൽ അക്സർ പട്ടേൽ അല്ലാതെ വേറെ ഒരാൾക്കും തല ഉയർത്തി കളം വിടാൻ ആകില്ല. ഷമിക്ക് പകരം ടീമിലേക്ക് എത്തിയ ഉമേഷ് തുടക്കത്തിൽ തന്നെ ഏറെ റൺസ് വഴങ്ങിയത് രോഹിതിനെ കുഴപ്പത്തിലാക്കി. പരിക്ക് മാറി വന്ന ഹർഷൽ പട്ടേൽ 4 ഓവറിൽ 49 റൺസ് ആണ് വഴങ്ങിയത്. ഹാർദ്ദിക് പാണ്ഡ്യ 2 ഓവറിൽ 22 റൺസും, ചാഹൽ 3 ഓവറിൽ 42 റൺസും വഴങ്ങി. ഏഷ്യ കപ്പിൽ എന്ന പോലെ ഭുവനേശ്വരിനും നല്ല തല്ല് ബാറ്റ്സ്മാന്മാരിൽ നിന്ന് കിട്ടി.

Matthewwade ഇന്ത്യ

ഫീൽഡിലും ഇന്ത്യ ദയനീയമായിരുന്നു. മൂന്ന് ക്യാച്ച് ആണ് ഇന്ത്യ കളഞ്ഞത്‌. അതും മൂന്ന് നിർണായക ക്യാച്ചുകൾ. ഇന്ത്യ ഈ തരത്തിൽ ഉള്ള ഫീൽഡിങ് ആണ് നടത്തുന്നത് എങ്കിൽ എല്ലാ മത്സരത്തിലും 20 റൺസ് എങ്കിലും അധികം നേടേണ്ടി വരും എന്ന് കമന്ററിക്ക് ഇടയിൽ രവി ശാസ്ത്രി പറയുന്നുണ്ടായിരുന്നു. ഇന്ത്യ ലോകകപ്പിന് മുമ്പ് ഫീൽഡിംഗിലും ബൗളിംഗിലും ഏറെ മെച്ചപ്പെടാനുണ്ട് എന്ന് തുറന്ന് കാണിക്കുന്ന മത്സരമായി ഇത് മാറി.