വിജയമുറപ്പാക്കി ഹെയിൽസും ബ്രൂക്കും, കറാച്ചിയിൽ പാക്കിസ്ഥാനെ വീഴ്ത്തി ഇംഗ്ലണ്ട്

പാക്കിസ്ഥാനെതിരെ ആദ്യ ടി20യിൽ പരാജയപ്പെടുത്തി ഇംഗ്ലണ്ട്. 159 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് 19.2 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ വിജയം നേടുകയായിരുന്നു. അലക്സ് ഹെയിൽസിന്റെ അര്‍ദ്ധ ശതകവും ഹാരി ബ്രൂക്ക് 25 പന്തിൽ 42 റൺസും നേടിയാണ് ഇംഗ്ലണ്ടിന്റെ വിജയം ഉറപ്പാക്കിയത്.

55 റൺസാണ് ഹെയിൽസും ബ്രൂക്കും ചേര്‍ന്ന് നാലാം വിക്കറ്റിൽ നേടിയത്. ഹെയിൽസ് 40 പന്തിൽ 53 റൺസ് നേടിയാണ് പുറത്തായത്.