ദക്ഷിണാഫ്രിക്ക 130 റണ്‍സിനു ഓള്‍ഔട്ട്, ഇന്ത്യയ്ക്ക് 208 റണ്‍സ് വിജയലക്ഷ്യം

കേപ് ടൗണ്‍ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. 65/2 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സ് 130 റണ്‍സിനു അവസാനിക്കുകയായിരുന്നു. 35 റണ്‍സുമായി എബി ഡിവില്ലിയേഴ്സ് ചെറുത്തു നിന്നുവെങ്കിലും ഇന്ത്യന്‍ പേസര്‍മാര്‍ക്കു മുന്നില്‍ അവസാന വിക്കറ്റായി എബിഡിയും വീണതോടെ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് തകര്‍ന്നടിയുകയായിരുന്നു. മത്സരത്തില്‍ 207 റണ്‍സിന്റെ ലീഡാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. കേപ് ടൗണ്‍ ടെസ്റ്റ് സ്വന്തമാക്കാന്‍ ഇന്ത്യ നേടേണ്ടത് 208 റണ്‍സ്.

മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവര്‍ മൂന്നും ഭുവനേശ്വര്‍ കുമാര്‍, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ രണ്ടും വിക്കറ്റാണ് വീഴ്ത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleനായകന്‍ നയിച്ചു പക്ഷേ കേരളത്തിനു ജയമില്ല
Next articleസാം ബില്ലിംഗ്സ് വെടിക്കെട്ടിനും സിക്സേര്‍സിനെ രക്ഷിക്കാനായില്ല