അനായാസം ഇന്ത്യ, വിൻഡീസിനെതിരെ പരമ്പര

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

വിൻഡീസിനെതിരെ പരമ്പര സ്വന്തമാക്കി ഇന്ത്യ. തിരുവനന്തപുരത്ത് വെച്ച് നടന്ന അഞ്ചാമത്തേയും അവസാനത്തെയും ഏകദിന മത്സരത്തിൽ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. അഞ്ചു മത്സരങ്ങളുടെ  പരമ്പര 3-1നാണ് ഇന്ത്യ സ്വന്തമാക്കിയത്. നേരത്തെ ഒരു മത്സരം ടൈയിൽ കലാശിക്കുകയും ചെയ്തിരുന്നു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിൻഡീസിന് തൊട്ടതെല്ലാം പിഴച്ച ദിവസമായിരുന്നു ഇന്ന്. സ്കോർ ബോർഡിൽ രണ്ട് തികച്ചപ്പോൾ തന്നെ 2 വിൻഡീസ് വിക്കറ്റുകൾ ഇന്ത്യ സ്വന്തമാക്കിയിരുന്നു. വിൻഡീസ് നിരയിൽ മൂന്ന് താരങ്ങൾ മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യൻ ബൗളർമാർ അവരെ 104 റൺസിന്‌ ഓൾ ഔട്ട് ആക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ നാല് വിക്കറ്റ് വീഴ്ത്തി ജഡേജ മികച പ്രകടനം പുറത്തെടുത്തപ്പോൾ 2 വിക്കറ്റ് വീതം വീഴ്ത്തി ഖലീൽ അഹമ്മദും ബുംറയും മികച്ചു നിന്നു. വിൻഡീസ് നിരയിൽ 24 റൺസ് എടുത്ത സാമുവൽസും 25 റൺസ് എടുത്ത ഹോൾഡറും 16 റൺസ് എടുത്ത റോവ്മാൻ പവലും മാത്രമേ രണ്ടക്കം കടന്നുള്ളു.

തുടർന്ന് 105 റൺസ് ലക്ഷ്യ വെച്ച് ഇറങ്ങിയ ഇന്ത്യക്ക് ശിഖർ ധവാന്റെ വിക്കറ്റ് പെട്ടന്ന് നഷ്ടമായെങ്കിലും കോഹ്‌ലിയും രോഹിത് ശർമയും ചേർന്ന് ഇന്ത്യയെ വിജയ തീരത്ത് അടുപ്പിക്കുകയായിരുന്നു. വെറും 14.5ഓവറിലാണ് ഇന്ത്യ ലക്‌ഷ്യം കണ്ടത്. രോഹിത് ശർമ്മ 63 റൺസ് എടുത്തും വിരാട് കോഹ്‌ലി 33 റൺസ് എടുത്തും പുറത്താവാതെ നിന്നു.