ഒടുവിൽ ഇന്ത്യയുടെ ആവശ്യം ഓസ്ട്രലിയ അംഗീകരിച്ചു, പരമ്പരയുടെ തിയ്യതികൾ ഔദ്യോഗികമായി

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷം നടക്കുന്ന ഇന്ത്യ – ഓസ്ട്രേലിയ പരമ്പരയുടെ തിയ്യതികൾ ഔദ്യോഗികമായി. ക്വറന്റൈനിൽ ഇളവ് വരുത്തണമെന്ന ഇന്ത്യയുടെ ആവശ്യം ഓസ്‌ട്രേലിയൻ സർക്കാർ അംഗീകരിച്ചതോടെയാണ് പരമ്പരയുടെ തിയ്യതികൾ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചത്. ക്വീൻസ് ലാൻഡ് സർക്കാരുമായുള്ള ആദ്യ ഘട്ട ചർച്ചകൾ വിജയകരമായിരുന്നിലെങ്കിലും തുടർന്ന് സർക്കാർ ക്വറന്റൈൻ കാലഘട്ടത്തിൽ ഇന്ത്യൻ ടീമിന് പരിശീലനം നടത്താൻ അനുവാദം നൽകുകകയായിരുന്നു.

നിലവിൽ ഇന്ത്യൻ ടീം ഓസ്ട്രേലിയയിൽ 14 ദിവസത്തെ ക്വറന്റൈൻ പൂർത്തിയാക്കണം. എന്നാൽ ഓസ്‌ട്രേലിയൻ സർക്കാർ അനുവദിച്ച ഇളവ് മൂലം ഇന്ത്യൻ ടീമിന് ഈ കാലഘട്ടങ്ങളിൽ പരിശീലനം നടത്തുകയും ചെയ്യാം. പരമ്പരയിൽ മൂന്ന് വീതം ഏകദിന-ടി20 മത്സരങ്ങളും 4 ടെസ്റ്റ് മത്സരങ്ങളുമാണ് ഉള്ളത്. ഇത് പ്രകാരം നവംബർ 27 പരമ്പരയിലെ ആദ്യ ഏകദിന മത്സരം സിഡ്‌നിയിൽ വെച്ച് നടക്കും. നവംബർ 29ന് നടക്കുന്ന രണ്ടാമത്തെ ഏകദിനവും സിഡ്‌നിയിൽ വെച്ച് തന്നെ ആവും നടക്കുക. തുടർന്ന് അവസാന ഏകദിനവും ടി20 പരമ്പരയിലെ ആദ്യ മത്സരവും കാൻബറയിൽ വെച്ച് നടക്കും. അതിന് ശേഷം അവസാന രണ്ട് ടി20 മത്സരങ്ങൾക്കായി ടീമുകൾ സിഡ്‌നിയിലേക്ക് തന്നെ വീണ്ടും വരുകയും ചെയ്യും.

തുടർന്ന് ഡിസംബർ 17ന് അഡ്‌ലെയ്ഡിൽ വെച്ച് നടക്കുന്ന ഡേ നൈറ്റ് ടെസ്റ്റോടെ ടെസ്റ്റ് പരമ്പരക്ക് തുടക്കമാവുകയും ചെയ്യും. തുടർന്ന് നടക്കുന്ന ബോക്സിങ് ഡേ ടെസ്റ്റ് മെൽബണിൽ വെച്ചാണ് നടത്താൻ തീരുമാനിച്ചതെങ്കിലും അവിടെത്തെ കോവിഡ് സാഹചര്യത്തിൽ മാറ്റംവരുകയാണെങ്കിൽ അഡ്ലെയ്ഡിനെ ബാക്കപ്പ് വേദിയായും തീരുമാനിച്ചിട്ടുണ്ട്. തുടർന്ന് ജനുവരി 7ന് സിഡ്‌നിയിൽ വെച്ച് മൂനാം ടെസ്റ്റും ജനുവരി 15ന് ബ്രിസ്‌ബേനിൽ വെച്ച് അവസാന ടെസ്റ്റ് മത്സരവും നടക്കും.

India’s Tour of Australia Dates
1st ODI: November 27 — SCG
2nd ODI: Novermber 29 — SCG
3rd ODI: December 1 — Manuka Oval

1st T20I: December 4 — Manuka Oval
2nd T20I: December 6 — SCG
3rd T20I: December 8 — SCG

1st Test: December 17-21 — Adelaide Oval
2nd Test: December 26-31 — MCG
3rd Test: January 7- 11 — SCG
4th Test: January 15-19 — Brisbane