ലഞ്ചിന് തൊട്ടുമുമ്പ് രോഹിത്തിനെ നഷ്ടം, രാഹുല്‍ അര്‍ദ്ധ ശതകത്തിന് അരികെ

Rohitrahul

ഇംഗ്ലണ്ടിന്റെ 183 റൺസെന്ന ഒന്നാം ഇന്നിംഗ്സ് സ്കോറിന് ശേഷം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ലഞ്ചിന് തൊട്ടുമുമ്പ് രോഹിത് ശര്‍മ്മയെ നഷ്ടം. 97 റൺസ് കൂട്ടുകെട്ടുമായി ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്ന രോഹിത് – രാഹുല്‍ സഖ്യം വിക്കറ്റ് നഷ്ടമില്ലാതെ രണ്ടാം ദിവസത്തെ ആദ്യ സെഷന്‍ അവസാനിപ്പിക്കുമെന്ന് കരുതിയ നിമിഷത്തിലാണ് രോഹിത്തിനെ ഒല്ലി റോബിന്‍സൺ വീഴ്ത്തിയത്.

Ollierobinson

86 റൺസ് കൂടി ഇംഗ്ലണ്ടിന്റെ സ്കോറിനെ മറികടക്കുവാന്‍ ഇന്ത്യ നേടേണ്ടതുണ്ട്. 48 റൺസ് നേടിയ കെഎൽ രാഹുലാണ് ക്രീസിലുള്ളത്. രോഹിത് 36 റൺസാണ് നേടിയത്.

Previous articleഷൂട്ടൗട്ടിൽ ഓസ്ട്രേലിയയെ വീഴ്ത്തി ബെല്‍ജിയം ഒളിമ്പിക്സ് ചാമ്പ്യന്മാര്‍
Next article400 മീറ്ററിൽ ലോക ചാമ്പ്യൻഷിപ്പിലെ നേട്ടം ആവർത്തിച്ചു സ്വർണം നേടി സ്റ്റീഫൻ ഗാർഡിനർ