ഏകദിനത്തിലെ റൺവേട്ട, വേഗമേറിയ 1000 ലിസ്റ്റിൽ ഇടം നേടി രാഹുൽ

ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 1000 റൺസ് തികയ്ക്കുന്ന ഇന്ത്യൻ താരങ്ങളിൽ ഒരാളായി ലോകേഷ് രാഹുൽ. 27 ഇന്നിങ്ങ്സുകളിൽ നിന്നാണ് ഏകദിനത്തിൽ 1000 റൺസ് എന്ന കടമ്പ രാഹുൽ കടന്നത്. ആസ്ട്രേലിയക്കെതിരായ മത്സരത്തിൽ 3 സിക്സറുകൾ ഉൾപ്പടെ 52 പന്തിൽ 80 റൺസ് ആണ് രാഹുൽ ഇന്ന് നേടിയത്.

80 റൺസ് എടുത്ത രാഹുൽ ഇന്ന് റൺഔട്ടാകുകയായിരുന്നു. 24 ഇന്നിംഗ്സുകളിൽ നിന്നും 1000 റൺസ് തികച്ച ക്യാപ്റ്റൻ വിരാട് കൊഹ്ലിയും ശിഖർ ധവാനുമാണ് ഇന്ത്യക്ക് വേണ്ടി വേഗത്തിൽ ഈ നേട്ടം സ്വന്തമാക്കിയത്. സിദ്ദുവിന് 1000 നേടാൻ 25 ഇന്നിംഗ്സുകൾ വേണ്ടിവന്നു. മുൻ ക്യാപ്റ്റൻ ധോണിയും അമ്പാട്ടി റായുഡുവും 29 ഇന്നിംഗ്സുകൾ എടുത്തു 1000 റൺസ് പിന്നിടാൻ. സഞ്ജയ് മഞ്ജരേക്കർ 30 ഇന്നിംഗ്സുകളിൽ നിന്നാണ് 1000 റൺസ് നേടിയത്.