ഓസ്‌ട്രേലിയൻ പരിശീലക സംഘത്തിലേക്ക് ഹസിയും റയാൻ ഹാരിസും

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രലിയൻ ടീമിന്റെ ശ്രീലങ്കക്കെതിരെയും പാകിസ്ഥാനെതിരെയുമുള്ള ടി20 മത്സരങ്ങൾക്കുള്ള പരിശീലക സംഘത്തിലേക്ക് മുൻ താരങ്ങളായ മൈക്ക് ഹസ്സിയും റയാൻ ഹാരിസും. മൈക്ക് ഹസ്സി ടീമിന്റെ മെന്റർ ആയും റയാൻ ഹാരിസ് ടീമിന്റെ ബൗളിംഗ് പരിശീലകനായുമാണ് പരിശീലക സംഘത്തിൽ എത്തുന്നത്.

അടുത്ത ഞായറാഴ്ചയാണ് ഓസ്ട്രേലിയയും ശ്രീലങ്കയും തമ്മിലുള്ള ടി20 പരമ്പര തുടങ്ങുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. അതിന് ശേഷം പാകിസ്ഥാനുമായി മൂന്ന് ടി20യും രണ്ട് ടെസ്റ്റ് മത്സരങ്ങളും ഓസ്ട്രേലിയ കളിക്കുന്നുണ്ട്.  നേരത്തെ ലോകകപ്പിൽ മെന്റർ ആയി റിക്കി പോണ്ടിങ്ങിനെയും ആഷസിൽ മെന്ററായി സ്റ്റീവ് വോയെയും ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് നിയമിച്ചിരുന്നു.