പരാജയത്തിലും തലയുയര്‍ത്തി ഹോള്‍ഡര്‍, ബൗളിംഗ് റാങ്കില്‍ ആദ്യ പത്തിനുള്ളില്‍

ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിംഗില്‍ ബൗളര്‍മാരില്‍ ആദ്യ പത്ത് സ്ഥാനത്തിനുള്ളില്‍ കടന്ന് വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. 4 സ്ഥാനം മെച്ചപ്പെടുത്തി 9ാം സ്ഥാനത്തേക്കാണ് ജേസണ്‍ ഹോള്‍ഡര്‍ കടന്നിരിക്കുന്നത്. ഈ വര്‍ഷം തന്നെ നാലാം തവണയാണ് ഹോള്‍ഡര്‍ അഞ്ച് വിക്കറ്റ് നേട്ടം കൊയ്യുന്നത്. 2000ല്‍ കോര്‍ട്നി വാള്‍ഷ് സമാനമായ നേട്ടം കൊയ്ത ശേഷം വിന്‍ഡീസില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം കൂടിയാണ് ജേസണ്‍ ഹോള്‍ഡര്‍.

2018ല്‍ 30 ടെസ്റ്റ് വിക്കറ്റെങ്കിലും നേടിയ താരങ്ങളില്‍ ഏറ്റവും മികച്ച ആവറേജ് ഉള്ളതും ജേസണ്‍ ഹോള്‍ഡറിനാണ്. 100 വര്‍ഷത്തിനുള്ളില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഒരു ബൗളറുടെ ഏറ്റവും മികച്ച ശരാശരിയാണ് ഹോള്‍റുടെ ശരാശരിയായ 11.87.

Previous articleആദ്യ രണ്ട് രഞ്ജി മത്സരങ്ങള്‍ക്കുള്ള കേരള ടീം പ്രഖ്യാപിച്ചു
Next articleമഴ, മൂന്നാം ടി20 ഒരു പന്ത് പോലും എറിയാനാകാതെ ഉപേക്ഷിച്ചു