മഴ, മൂന്നാം ടി20 ഒരു പന്ത് പോലും എറിയാനാകാതെ ഉപേക്ഷിച്ചു

സിംബാ‍ബ്‍വേയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ടി20 മത്സരം ടോസ് പോലും നടക്കാതെ ഉപേക്ഷിച്ചു. കനത്ത മഴ മൂലം ഗ്രൗണ്ട് മത്സര യോഗ്യമല്ലാതായതിനാല്‍ ആദ്യം ടോസ് വൈകുമെന്ന് അറിയിക്കുകയായിരുന്നുവെങ്കിലും മത്സരം നടത്താനാകുമെന്ന പ്രതീക്ഷയിലായിരുന്നു സംഘാടകര്‍. എന്നാല്‍ ഏറെ വൈകാതെ വീണ്ടും മഴ കനത്തതോടെ മത്സരം ഉപേക്ഷിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.

3 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ദക്ഷിണാഫ്രിക്ക നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. ഇമ്രാന്‍ താഹിര്‍ ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

Previous articleപരാജയത്തിലും തലയുയര്‍ത്തി ഹോള്‍ഡര്‍, ബൗളിംഗ് റാങ്കില്‍ ആദ്യ പത്തിനുള്ളില്‍
Next articleപരിക്ക്, അയർലണ്ടിനെതിരെ ഗാരെത് ബെയ്ൽ കളിക്കില്ല