ഡിക്ലയര്‍ ചെയ്ത് കേരളം, ഹിമാച്ചലിനു 352 റണ്‍സ് വിജയലക്ഷ്യം

- Advertisement -

ഹിമാച്ചല്‍ പ്രദേശിനെതിരെ തിമ്മപ്പയ്യ ട്രോഫിയില്‍ രണ്ടാം ഇന്നിംഗ്സ് 214/7 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത് കേരളം. ആദ്യ ഇന്നിംഗ്സ് ലീഡായ 137 റണ്‍സും ചേര്‍ത്ത് ഹിമാച്ചലിനു കേരളം നല്‍കിയത് 352 റണ്‍സ് വിജയ ലക്ഷ്യമാണ്. രണ്ടാം ഇന്നിംഗ്സില്‍ ഹിമാച്ചല്‍ വിക്കറ്റ് നഷ്ടമില്ലാതെ 27 റണ്‍സാണ് നേടിയിട്ടുള്ളത്. 11 റണ്‍സുമായി അങ്കുഷ് ബൈന്‍സും 15 റണ്‍സ് നേടിയ പ്രിയാന്‍ഷു ഖണ്ടൂരിയുമാണ് ക്രീസില്‍.

നേരത്തെ കേരളത്തിന്റെ രണ്ടാം ഇന്നിംഗ്സ് 214/7 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 73 റണ്‍സ് നേടിയ ഓപ്പണര്‍ രാഹുല്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. അക്ഷയ് ചന്ദ്രന്‍ 50 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ സച്ചിന്‍ ബേബി 37 റണ്‍സ് നേടി. ആദ്യ ഇന്നിംഗ്സിലെ പോലെ ഗുര്‍വീന്ദര്‍ സിംഗും മയാംഗ് ഡാഗറുമാണ് ഹിമാച്ചല്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. ഗുര്‍വീന്ദര്‍ നാല് വിക്കറ്റും മയാംഗ് ഡാഗര്‍ മൂന്ന് വിക്കറ്റുമാണ് നേടിയത്.

മത്സരം വിജയിക്കുവാന്‍ ഒരു ദിവസം ശേഷിക്കെ ഹിമാച്ചല്‍ 325 റണ്‍സ് കൂടി നേടേണ്ടതുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement