ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ വനിതാ ടീം സ്പെയിനിൽ, എതിരാളികൾ ലാലിഗ ക്ലബുകൾ

ഇന്ത്യൻ വനിതാ ടീം നാളെ ചരിത്ര യാത്രയ്ക്ക് ഒരുങ്ങുകയാണ്. യൂറോപ്പിലേക്ക് ആദ്യമായി ഫുട്ബോൾ മത്സരങ്ങൾക്കായി ഇന്ത്യൻ വനിതൻ ടീം പോവുകയാണ്‌. സ്പെയിനിൽ കോടിഫ് കപ്പിൽ പങ്കെടുക്കാനാണ് ഇന്ത്യൻ ടീം യാത്ര തിരിക്കുന്നത്. വരാനിരിക്കുന്ന ഒളിമ്പിക്സ് യോഗ്യത മത്സരത്തിനും സാഫ് ടൂർണമെന്റിനും ഉള്ള ഒരുക്കം കൂടിയായാണ് ഈ യാത്രയെ ഇന്ത്യ കണക്കാക്കുന്നത്.

കോടിഫ് കപ്പിൽ ഇന്ത്യയുടെ എതിരാളികൾ ചില്ലറക്കാരല്ല. മൂന്ന് വനിതാ ലാലിഗ ക്ലബുകളുമായി ഇന്ത്യ കളിക്കും. സ്പാനിഷ് വനിതാ ലീഗിന്റെ ഫസ്റ്റ് ഡിവിഷനിൽ കളിക്കുന്ന മാഡ്രിഡ് സി എഫ്, ലെവന്റെ, ഫണ്ടാസിയോൻ എന്നീ ക്ലബുകളുമായി ഇന്ത്യ കളിക്കും. ഒപ്പം മൊറോക്കോ ദേശീയ ടീമും ഇന്ത്യയുമായി ഏറ്റുമുട്ടും.

മെയ്മോൾ പരിശീലിപ്പിക്കുന്ന 20 അംഗ ഇന്ത്യൻ ടീം നാളെ പുലർച്ചെ ആണ് സ്പെയിനിലേക്ക് പോകുന്നത്.

 ഫിക്സ്ചർ:
August 1: India vs Fundación Albacete.
August 3: India vs Levante U.D.
August 5: India vs Morocco.
August 6: India vs Madrid C.F.

 
ടീം:

GOALKEEPERS: E. Panthoi Chanu, Aditi Chauhan, O. Roshni Devi.

DEFENDERS: L. Ashalata Devi, Manisha Panna, Th. Umapati Devi, Jabamani Tudu, Dalima Chhibber, Ng. Sweety Devi.

MIDFIELDERS: Sangita Basfore, Sanju, I. Prameshori Devi, M. Mandakini Devi, Indumathi Kathiresan.

FORWARDS: Y. Kamala Devi, Anju Tamang, N. Ratanbala Devi, Ng. Bala Devi, Dangmei Grace, R. Sandhiya Ranganathan.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഡിക്ലയര്‍ ചെയ്ത് കേരളം, ഹിമാച്ചലിനു 352 റണ്‍സ് വിജയലക്ഷ്യം
Next articleഅലക്സ് ഫെർഗൂസൺ തിരിച്ചെത്തി!!