സ്പാനിഷ് ക്ലബും കൊച്ചിയിൽ എത്തി, നാടൻ സ്വാഗതം ഒരുക്കി കേരളം

ലാലിഗ വേൾഡ് ടൂർണമെന്റിൽ പങ്കെടുക്കുന്ന മൂന്നാമത്തെ ടീമും കൊച്ചിയിൽ എത്തി. ലാലിഗ ക്ലബായ ജിറോണയാണ് ഇംഗ്ലണ്ടിലെ പ്രീസീസൺ മത്സരങ്ങൾക്ക് ശേഷം കേരളത്തിലേക്ക് എത്തിയിരിക്കുന്നത്. ജിറോണയ്ക്കും ഒപ്പം നേരത്തെ എത്തിയ മെൽബൺ സിറ്റിക്കും കേരള ബ്ലാസ്റ്റേഴ്സ് കേരളത്തിന്റെ നാടൻ രീതിയിൽ ഇന്ന് സ്വാഗതം ഒരുക്കി. മാരിയോറ്റ് ഹോട്ടലിൽ ആയിരുന്നു ചടങ്ങുകൾ നടന്നത്.

മൂൻ ക്ലബുകളുടെയും ക്യാപ്റ്റന്മാർ കേരള വേഷത്തിൽ എത്തി മാധ്യമങ്ങളെയും കണ്ടു. നാളെയാണ് ജിറോണ കേരളത്തിലെ തങ്ങളുടെ ആദ്യ മത്സരം കളിക്കുക. മെൽബൺ സിറ്റിയാണ് എതിരാളികൾ. മറ്റന്നാളാണ് പ്രീസീസൺ ടൂർണമെന്റിലെ അവസാന മത്സരം. അന്ന് കേരള ബ്ലാസ്റ്റേഴ്സ് ജിറോണയെ നേരിടും.

ജിറോണ ടീം;

Goalkeepers: Gorka Iraizoz Moreno, Yassine Bounou, Marc Vito Brezmes

Defenders: Bernardo Jose Espinosa Zuniga, Jonas Ramalho Chimeno, Pedro Alcala Guirado, Francisco Aday Benitez Caraballo, Juan Pedro Ramirez Lopez, Marc Muniesa, Carles Planas Antolinez, Sebastia Coris Cardenosa

Midfielders: Alex Granell Nogue, Pere Pons Riera, David Timor Copovi, Borja García, Rubén Alcaraz, Aleix García

Strikers: Anthony Lozano, Cristian Portugués Manzanera, Yhoan Andzouana, Kévin Soni, Pedro Porro 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസ്വിറ്റ്സർലാന്റ് ഡിഫൻഡറെ ന്യൂകാസിൽ സ്വന്തമാക്കി
Next articleഡിക്ലയര്‍ ചെയ്ത് കേരളം, ഹിമാച്ചലിനു 352 റണ്‍സ് വിജയലക്ഷ്യം