കരുത്ത് കാട്ടി ഓസ്ട്രേലിയന്‍ ബാറ്റിംഗ്, ഹെഡിനും ലാബൂഷാനെയ്ക്കും ശതകം

Travisheadmarnuslabuschagne

അഡിലെയ്ഡിൽ പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യ ദിനത്തിൽ കൂറ്റന്‍ സ്കോര്‍ നേടി ഓസ്ട്രേലിയ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 330/3 എന്ന സ്കോറാണ് ഒന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ നേടിയത്. 120 റൺസുമായി മാര്‍നസ് ലാബൂഷാനെയും 114 റൺസ് നേടി ട്രാവിസ് ഹെഡും ആണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്.

199 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റിൽ നേടിയിട്ടുള്ളത്. ഉസ്മാന്‍ ഖവാജ(62), ഡേവിഡ് വാര്‍ണര്‍(21), സ്റ്റീവ് സ്മിത്ത്(0) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്.