കൂറ്റന്‍ സ്കോറിൽ ഇന്ത്യ എയുടെ ഡിക്ലറേഷന്‍ ,ബംഗ്ലാദേശിന് രണ്ടാം ഇന്നിംഗ്സില്‍ രണ്ട് വിക്കറ്റ് നഷ്ടം

ഇന്ത്യ എയും ബംഗ്ലാദേശ് എയും തമ്മിലുള്ള രണ്ടാം അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ പിടിമുറുക്കി ഇന്ത്യ എ. തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 562/9 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത ശേഷം ബംഗ്ലാദേശിന്റെ രണ്ട് വിക്കറ്റുകളും ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ നേടിയിട്ടുണ്ട്. 49/2 എന്ന നിലയിലുള്ള ആതിഥേയര്‍ക്ക് ഇന്നിംഗ്സ് തോൽവി ഒഴിവാക്കുവാന്‍ ഇനിയും 261 റൺസ് നേടേണ്ടതുണ്ട്.

നേരത്തെ ഒന്നാം ഇന്നിംഗ്സിൽ ബംഗ്ലാദേശ് 252 റൺസിന് ഓള്‍ഔട്ട് ആയിരുന്നു. ഇന്ത്യയ്ക്കായി അഭിമന്യു ഈശ്വരന്‍൯157), ശ്രീകര്‍ ഭരത്(77), ജയന്ത് യാദവ്(83), സൗരഭ് കുമാര്‍(55), ചേതേശ്വര്‍ പുജാര(52), നവ്ദീപ് സൈനി(50*) എന്നിവരാണ് പ്രധാന സ്കോറര്‍മാര്‍.

ബംഗ്ലാദേശിനായി ഹസന്‍ മുറാദും മുഷ്ഫിക് ഹസനും രണ്ട് വീതം വിക്കറ്റ് നേടി.