ലോകകപ്പിൽ ഇന്ത്യയുടെ പരിശീലന സഹായികളായി കൂടുതൽ ഐപിഎൽ താരങ്ങള്‍ എത്തുന്നു

ഐപിഎലില്‍ തിളങ്ങിയ ഹര്‍ഷൽ പട്ടേൽ, വെങ്കിടേഷ് അയ്യര്‍, ശിവം മാവി എന്നിവര്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് പരിശീലനത്തിനായി യുഎഇയിൽ തുടരുമെന്ന് സൂചന. ഒക്ടോബര്‍ 17ന് ആണ് ലോകകപ്പ് യുഎഇയിലും ഒമാനിലുമായി ആരംഭിക്കുന്നത്.

ഇന്ത്യ സൺറൈസേഴ്സ് താരം ഉമ്രാന്‍ മാലികിനോട് നെറ്റ് ബൗളറായി ഇന്ത്യന്‍ ടീമിനൊപ്പം തുടരുവാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ മൂന്ന് താരങ്ങളിൽ കുറഞ്ഞത് രണ്ട് താരങ്ങളോട് യുഎഇയിൽ തുടരുവാന്‍ ബിസിസിഐ ആവശ്യപ്പെടുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബര്‍ 24ന് പാക്കിസ്ഥാനെതിരെയാണ്.