വെയ്ൻ റൂണിയുടെ സിനിമയുടെ ട്രെയിലർ എത്തി, റിലീസ് ഉടൻ

വെയ്ൻ റൂണിയുടെ ജീവിതം അടിസ്ഥാനമാക്കി ആമസോൺ ഒരുക്കുന്ന ഡോക്യുമെന്ററി സിനിമയുടെ ട്രെയിലർ പുറത്തു വന്നു. റൂണിയുടെ കുട്ടികാലം മുതൽ മാഞ്ചസ്റ്ററിലെ ഇതിഹാസം വരെയുള്ള വളർച്ചയാണ് ഡോക്യുമെന്ററുയുടെ ഇതിവൃത്തം. റൂണി താൻ അനുഭവിച്ച മാനസിക സമ്മർദ്ദങ്ങളെ കുറിച്ച് ഈ ഡോക്യുമെന്ററിയിൽ സംസാരിക്കും‌‌‌.

ബാഫ്ട ജേതാവ് മാറ്റ് സ്മിത്ത് ആണ് ഈ ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്. റൂണിയുടെ കരിയറിലെ ഉയർച്ച താഴ്ചകളെ കുറിച്ചീ ചിത്രം സംസാരിക്കും. ഡേവിഡ് ബെക്കാം, തിയറി ഹെൻറി, ഗാരി നെവില്, സ്വെൻ-ഗോറാൻ എറിക്സൺ എന്നിവരും ഭാര്യ കോലീനും മറ്റ് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഡോക്യുമെന്ററിയിൽ വരുന്നുണ്ട്.

സ്മിത്തിന്റെ സർക്കിൾ സർക്കിൾ ഫിലിംസിന്റെ സഹകരണത്തോടെ ലോർട്ടൻ എന്റർടൈൻമെന്റാണ് “റൂണി” ഡോക്യുമെന്ററി നിർമ്മിക്കുന്നത്.