“ഹർഷൽ പട്ടേലും ബുമ്രയും പരിക്ക് മാറി വരുന്നതാണ്, ഫോമിലേക്ക് എത്താൻ സമയമെടുക്കും”

ഹർഷൽ പട്ടേലും ബുമ്രയും പരിക്ക് മാറിവരികയാണ്‌‌ എന്നും ഇരുവരുടെയും ഫോമിൽ ആശങ്ക വേണ്ട എന്നും ക്യാപ്റ്റൻ രോഹിത് ശർമ്മ. പരിക്ക് മാറി ടീമിനൊപ്പം ചേർന്ന ബുമ്രയും ഹർഷൽ പട്ടേലും ഏറെ റൺസ് വിട്ട് കൊടുത്തത് വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു‌.

Harshalpatel ബുമ്ര

ഒരുപാട് മേഖലകൾ മെച്ചപ്പെടാനുണ്ട്. രോഹിത് ഇന്നലെ മത്സര ശേഷം പറഞ്ഞു. ഞങ്ങളുടെ ഡെത്ത് ബൗളിംഗ് ഫോമിലേക്ക് വരേണ്ടതുണ്ട്. ടീമിലേക്ക് മടങ്ങി എത്തിയ ഹർഷാലും ബുംറയും ഏറെ നാളുകൾക്ക് ശേഷമാണ് വരുന്നത്. അതുകൊണ്ട് തന്നെ അവർ അവരുടെ മികവിലേക്ക് ഉയരാൻ സമയമെടുക്കും. രോഹിത് പറഞ്ഞു. എത്രയും പെട്ടെന്ന് അവർക്ക് തിരികെ വരാൻ കഴിയുമെന്ന് താൻ പ്രതീക്ഷിക്കുന്നു എന്നും രോഹിത് ശർമ്മ പറഞ്ഞു.