ദക്ഷിണാഫ്രിക്കൻ താരങ്ങൾ കേരളത്തിൽ എത്തി

ഇന്ത്യയുമായുള്ള പരമ്പരകൾക്ക് ആയി ദക്ഷിണാഫ്രിക്കൻ താരങ്ങൾ ഇന്ത്യയിൽ എത്തി‌. ഇന്നലെ തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയ ടീമിന് മികച്ച സ്വീകരണം തന്നെ നൽകി.

20220926 114540

ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ടി20യോടെയാണ് ടി20 പരമ്പര ആരംഭിക്കുന്നത്. ഇന്ന് വൈകുന്നേരം 5 മണിക്ക് ദക്ഷിണാഫ്രിക്ക പരിശീലനം ആരംഭിക്കും.

20220926 114538

തിരുവനന്തപുരം, ഗുവാഹത്തി, ഇൻഡോർ എന്നിവിടങ്ങളിലാണ് ടി20 മത്സരങ്ങൾ നടക്കുക. ലഖ്‌നൗ, റാഞ്ചി, ഡൽഹി എന്നിവിടങ്ങളിലായി മൂന്ന് ഏകദിനങ്ങളും നടക്കും.