ഹാര്‍ദ്ദിക് പാണ്ഡ്യ ഫിറ്റാണെങ്കിൽ ഇന്ത്യയുടെ ലോകകപ്പ് സാധ്യത ഇരട്ടിയാകും

Hardikpandya

ഇന്ത്യയുടെ ടി20 ലോകകപ്പ് സാധ്യതകള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഫിറ്റാണെങ്കിൽ ഇരട്ടിയാകുമെന്ന് പറഞ്ഞ മുന് താരം സാബ കരീം. ശ്രീലങ്കയിലെ ട്രാക്കുകള്‍ സ്ലോ ആയതിനാൽ തന്നെ ഹാര്‍ദ്ദിക്കിന് കാര്യങ്ങള്‍ പ്രയാസമായിരിക്കുമെന്നും എന്നാൽ താരം അവിടെ മികച്ച സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശിയാൽ ഇന്ത്യയ്ക്ക് അത് ഗുണകരമാകുമെന്നും ലോകകപ്പിന് മുമ്പ് താരത്തിനും ഇന്ത്യയ്ക്കും മികച്ച ആത്മവിശ്വാസം നല്‍കുന്ന കാര്യമായി അത് മാറുമെന്നും സാബ കരീം പറഞ്ഞു.

ഹാര്‍ദ്ദിക് പൊതുവേ ചെന്നൈയിലെ സ്ലോ പിച്ചുകളില്‍ കഷ്ടപ്പെടാറുണ്ടെെന്നും ലങ്കയിലും പിച്ചുകള്‍ സമാനമായി ആകും പെരുമാറുകയെന്നും സാബ കരീം സൂചിപ്പിച്ചു. ഹാര്‍ദ്ദിക് ശ്രീലങ്കയിലും ലോകകപ്പിലും പൂര്‍ണ്ണമായി ഫിറ്റായി ബൗളിംഗും ബാറ്റിംഗും തുടരുകയാണെങ്കില്‍ ഇന്ത്യയുടെ ലോകകപ്പ് സാധ്യതകള്‍ ഉയരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

താരത്തിന്റെ വര്‍ക്ക്ലോഡ് ഇന്ത്യന്‍ ടീം മാനേജ്മെന്റ് കൈകാര്യം ചെയ്ത് ലോകകപ്പിനു തയ്യാറെടുപ്പിക്കണമെന്നതും പ്രധാനമാണെന്ന് സാബ കരീം സൂചിപ്പിച്ചു.