ആദ്യ എട്ട് പന്തുകളില്‍ 26 റണ്‍സ്, തന്റെ കരിയര്‍ ആദ്യ മത്സരത്തില്‍ തന്നെ അവസാനിച്ചുവെന്ന് കരുതി

അഡിലെയ്ഡില്‍ തന്റെ ടി20 അരങ്ങേറ്റം നടത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ. ആദ്യ ഓവറുകളിലെ പ്രകടനം ഓര്‍ത്തപ്പോള്‍ തന്നെ തന്റെ കരിയറിന്റെ തുടക്കവും ഒടുക്കവും ഈ മത്സരത്തില്‍ തന്നെയാകുമെന്ന് ഹര്‍ഷ ഭോഗ്‍ലെയോട് സംസാരിക്കുമ്പോള്‍ താരം വ്യക്തമാക്കി. എട്ട് പന്തില്‍ നിന്ന് താന്‍ 26 റണ്‍സാണ് വഴങ്ങിയത്. തന്നെ 110 മീറ്റര്‍ ദൂരമുള്ള സിക്സ് അടിച്ചപ്പോള്‍ ഇതോടെ തന്റെ കരിയറിന് തീരുമാനമായെന്ന് താന്‍ സത്യസന്ധമായി ചിന്തിച്ചുവെന്ന് ഹാര്‍ദ്ദിക് ബോഗ്‍ലെയോട് പറഞ്ഞു.

ധോണിയ്ക്ക് കീഴിലായിരുന്നു തന്റെ അരങ്ങേറ്റമെന്നും താന്‍ അധികം ക്രിക്കറ്റും കളിച്ചത് കോഹ്‍ലിയ്ക്കും രവിശാസ്ത്രിയ്ക്കും കീഴിലാണെന്നും ഇവരുടെ പിന്തുണയാണ് തനിക്ക് കരുത്തേകിയതെന്നും പാണ്ഡ്യ വ്യക്തമാക്കി. തന്റെ ആദ്യ മത്സരത്തിലെ തുടക്കം മോശമായിരുന്നുവെങ്കിലും ഭാഗ്യം കൊണ്ട് തനിക്ക് ഏതാനും വിക്കറ്റ് വീഴ്ത്തുവാനായത് തുണയായി എന്നും ഹാര്‍ദ്ദിക് വിശദമാക്കി.

Previous articleഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള താരങ്ങളെയും വലിയൊരു സംഘം റിസര്‍വ് താരങ്ങളെയും പ്രഖ്യാപിച്ച് വിന്‍ഡീസ്
Next articleമെസ്സിയുടെ പരിക്ക് പ്രശ്നമല്ല, ഇന്ന് പരിശീലനത്തിന് ഇറങ്ങും